കിഴക്കഞ്ചേരിയിൽ പീച്ചി വനത്തോട് ചേർന്ന് സോളാർവേലി സ്ഥാപിക്കും
Friday, May 24, 2019 11:27 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പീ​ച്ചി വ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​ന്ന​ലെ കെ. ​ഡി. പ്ര​സേ​ന​ൻ എം ​എ​ൽ എ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.
പോ​ത്തു​ചാ​ടി മു​ത​ൽ പ​നം​കു​റ്റി, താ​മ​ര​പ്പ​ള്ളി, ഒ​ള​ക​ര ആ​ന​കു​ഴി വ​രേ​യും അ​വി​ടെ നി​ന്നും പു​ല്ലം​പ​രു​ത താ​ണി ചു​വ​ട്വ​രേ​യും തു​ട​ർ​ന്ന് പാ​ല​ക്കു​ഴി​ക്കും സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കും.​എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​രം സം​ര​ക്ഷ​ണ​വ​ല​യും തീ​ർ​ക്കും.
ഇ​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​ൻ പോ​കു​ന്ന വ​ഴി​യി​ൽ വ​ഴി​വി​ള​ക്കും മ​റ്റി​ട​ങ്ങ​ളി​ൽ സോ​ളാ​ർ ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ല്ക്കു​ന്ന​ത് മാ​റു​ന്ന​തോ​ടെ വേ​ലി സ്ഥാ​പി​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കും.
വ​നാ​തി​ർ​ത്തി​യി​ൽ സ്വ​കാ​ര്യ കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ​യും വ​നാ​തി​ർ​ത്തി​യി​ലു​മാ​ണ് വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്.
അ​ര കി​ലോ​മീ​റ്റ​റി​ൽ ട്ര​ഞ്ച് കു​ഴി​ക്കാ​നും ഫ​ണ്ടു​ണ്ട്. ഫെ​ൻ​സി​ങ്ങ് സ്ഥാ​പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും തു​ട​ർ മേ​ൽ​നോ​ട്ട​ങ്ങ​ൾ​ക്കും വേ​ലി ക്ലീ​യ​റ​ൻ​സി​നു​മാ​യി പ​നം​കു​റ്റി, ക​ണി​ച്ചി പ​രു​ത പി​ട്ടു​ക്കാ​രി​കു​ള​ന്പ്, പാ​ല​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കും.
ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ട​ത്തും യോ​ഗം ന​ട​ക്കും.​പാ​ല​ക്കു​ഴി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ക​ണി​ച്ചി പ​രു​ത​യി​ൽ 3.30 നും ​പ​നം​ങ്കു​റ്റി​യി​ൽ അ​ഞ്ചി​നും യോ​ഗം ന​ട​ക്കും.​
ജോ​ണി ചെ​റു നി​ലം, ജോ​ഷി ആ​ന്‍റ​ണി, എം ​ടി.​ദേ​വ​സ്യ എ​ന്നി​വ​ർ​ക്കാ​ണ് ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല. വ​നം വ​കു​പ്പി​നു പു​റ​മെ, റ​വ​ന്യു, കൃ​ഷി വ​കു​പ്പ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.
ജൂ​ണ്‍ മാ​സ​ത്തി​ൽ ത​ന്നെ ഫെ​ൻ​സി​ങ്ങ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം വ​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ലാ​ധ​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ളു​മാ​യ ര​വീ​ന്ദ്ര​ൻ, അ​ജ​യ് ഘോ​ഷ്, ലെ​ജി​ൻ, മോ​ഹ​ൻ ദാ​സ് ,ലീ​ലാ​മ്മ, മ​ഞ്ജു, അ​നി​ൽ​കു​മാ​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഇ​ന്ന​ല​ത്തെ ചേർന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.