സിപിഎം കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ വോ​ട്ട് ചോ​ർ​ച്ച
Friday, May 24, 2019 11:27 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ സി ​പി എ​മ്മി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ വോ​ട്ട് ചോ​ർ​ച്ച. യു ​ഡി എ​ഫ് ബ​ഹു ഭൂ​രി​പ​ക്ഷം നേ​ടി​യ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന​ത് വ്യാ​പ​ക​മാ​യ വോ​ട്ടു​ചോ​ർ​ച്ച​യാ​ണ്.
സി ​പി എ​മ്മി​ന്‍റെ പ്ര​ധാ​ന ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ശ​ക്ത​മാ​യ യു ​ഡി എ​ഫ് മു​ന്നേ​റ്റം ന​ട​ത്തി​യ​ത് ഇ​തി​ന് തെ​ളി​വാ​കു​ന്നു. സി ​പി എം - ​സി പി ​ഐ ചേ​രി​പോ​രും, സി ​പി എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യും ഇ​തി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. ചേ​രി​പ്പോ​ര് ഏ​റ്റ​വും രൂ​ക്ഷ​മാ​യ കു​മ​രം​പു​ത്തൂ​രി​ൽ 4788 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് ശ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. ഇ​വി​ടെ എ​ൽ ഡി ​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പൊ​തു​യോ​ഗം പോ​ലും​സി പി ​ഐ ബ​ഹി​ഷ്ക്ക​രി​ച്ചി​രു​ന്നു. തെ​ങ്ക​ര തോ​ടു കാ​ട് 97ാം ബൂ​ത്തി​ൽ 150ല​ധി​കം വോ​ട്ടു​ക​ളു​ള്ള സി ​പി എ​മ്മി​ന് 47 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
ഇ​തേ സ​മ​യം ഇ​വി​ടെ ബി​ജെ​പി 200 വോ​ട്ട് നേ​ടി​യ​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഹ​രി​ത​കോ​ട്ട പി​ടി​ച്ച​ട​ക്കി ചെ​ങ്കൊ​ടി പാ​റി​ച്ച കോ​ട്ടോ പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തും ആ​റാ​യി​ര​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷ​ത്തി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് സി ​പി എ​മ്മി​ന് ന​ൽ​കി​യ​ത്.
എ​ട​ത്ത​നാ​ട്ടു​ക​ര 4500, അ​ല​ന​ല്ലൂ​ർ 3000, മ​ണ്ണാ​ർ​ക്കാ​ട് 4300,തെ​ങ്ക​ര 1600 എ​ന്നി​ങ്ങ​നെ​യാ​ണ് ഭൂ​രി​പ​ക്ഷ നി​ല. ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ശ​ക്ത​മാ​യ വി​ഭാ​ഗീ​യ​ത​യു​ടെ​യും, ചേ​രി​പ്പോ​രി​ന്‍റെ​യും ബാ​ക്കി​പ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം എ​ന്ന​ത് ത​ന്നെ​യാ​ണ്. സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഇ​തി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.