രൂ​പ​ത മ​ത​ബോ​ധ​ന സം​യു​ക്ത സ​മ്മേ​ള​നം ഇ​ന്ന്
Friday, May 24, 2019 11:27 PM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന സം​യു​ക്ത സ​മ്മേ​ള​നം ഇ​ന്ന് രാവിലെ പ​ത്തി​ന് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും .
വി​ശ്വാ​സ​പ​രി​ശീ​ല​ന​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മി​സ് കൊ​ട​ക​ശേ​രി​ൽ സ്വാ​ഗ​തം പ​റ​യും. രൂ​പ​ത​യി​ലെ റാ​ങ്ക് ജേ​താ​ക്ക​ളേ​യും സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
വി​ശ്വാ​സ പ​രി​ശീ​ല​ന രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ന​ട​ക്കും.
രൂ​പ​ത​യി​ലെ വി​കാ​രി​മാ​ർ, മ​ത​ബോ​ധ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, സെ​ക്ര​ട്ട​റി​മാ​ർ, റ​ഗു​ല​ർ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.