ദേ​ശീ​യ ആ​ദി​വാ​സി​മേ​ള ഇ​ന്നും നാ​ളെ​യും അട്ടപ്പാടിയിൽ
Friday, May 24, 2019 11:27 PM IST
അ​ഗ​ളി: ദേ​ശീ​യ ആ​ദി​വാ​സി​മേ​ള ഇ​ന്നും നാ​ളെ​യും മ​ട്ട​ത്തു​കാ​ട് ആ​ദി ഇ​ക്കോ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ മേ​ള​യി​ൽ അ​ണി​നി​ര​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ഭാ​ഷ, സം​സ്കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​നു വേ​ദി​യാ​കും മ​ട്ട​ത്തു​കാ​ട് ആ​ദി ഇ​ക്കോ സെ​ന്‍റ​ർ.
ആ​ദി​വാ​സി​ക​ളു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും ക​ല​യും മൂ​ല്യ​വും മു​റു​കെ പി​ടി​ച്ച് അ​വ നി​ല​നി​ർ​ത്തു​ക​യെ​ന്ന മു​ഖ്യ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദി​വാ​സി ഭൂ​മി, സം​സ്കാ​രം, അ​തി​ജീ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും. കൂ​ടാ​തെ ആ​ദി​വാ​സി ഭാ​ഷ​ക​ളി​ൽ ക​ഥ, ക​വി​ത, ഉ​പ​ന്യാ​സം, ക്വി​സ്, ആ​ദി​വാ​സി​നൃ​ത്ത​ങ്ങ​ൾ, പ്ര​സം​ഗം, പാ​ട്ട്, ചി​ത്ര​ര​ച​ന, നാ​ട​കം തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ദേ​ശീ​യ വ​ന​വാ​സി മേ​ള​യി​ൽ അ​ര​ങ്ങേ​റും.
ആ​ദി​വാ​സി മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഉൗ​രു​ക​ളി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ഉൗ​ര് ഉ​ണ​ർ​ത്ത​ൽ ക​ലാ​ജാ​ഥ ന​ട​ന്നു.
ഇ​ന്ന് 9.30ന് ​ന​ട​ക്കു​ന്ന യോ​ഗം സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് ഹോ​ൾ​ഡ​ർ ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്്നം രാ​മ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ജ്യോ​തി, അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ​ർ, ആ​ദി​വാ​സി സം​ഘ​ട​നാ​നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വ​ട്ട​ല​ക്കി ചെ​റി​യ മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ത്ര​പൂ​ജ​യോ​ടെ​യാ​ണ് മേ​ള​യ്ക്ക് തു​ട​ക്ക​മി​ടു​ക. ഇ​ന്നു സെ​മി​നാ​റും പാ​ന​ൽ ച​ർ​ച്ച​യും ന​ട​ക്കും. നി​ല​ന്പൂ​ർ ആ​ദി​വാ​സി പ്ര​വ​ർ​ത്ത​ക ചി​ത്ര, കൊ​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ലെ രാ​മ​ച​ന്ദ്ര ചോ​ള, ഗു​ജ​റാ​ത്തി​ലെ പ്ര​കാ​ശ് ചൗ​ധ​രി, ആ​തി​ര നാ​രാ​യ​ണ​ൻ, ത​ന്പ് രാ​മു അ​ട്ട​പ്പാ​ടി എ​ന്നി​വ​ർ അ​വ​ത​ര​ണം ന​ട​ത്തും.
ക്രി​സ്തു​ദാ​സ് ഗാ​ന്ധി, നാ​രാ​യ​ണ​ൻ ദാ​സ​ന്നൂ​ർ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ര​ങ്ക​ൻ​ജി, വ​യ​നാ​ട് ഉൗ​ര് ഡ​യ​റ​ക്ട​ർ അ​മ്മി​ണി, വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.
നാ​ളെ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രീ​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദാ​സ​ന്നൂ​ർ മു​രു​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മാ സം​വി​ധാ​യ​ക ലീ​ല സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ആ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ലെ​നി​ൻ ആ​ന്‍റ​ണി എ​സ്ജെ., അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു എ​സ്ജെ., ര​ക്ഷാ​ധി​കാ​രി ചെ​റി​യ മൂ​പ്പ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കും.