ഒ​രു​ത​വ​ണ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച എ​ണ്ണ ഉ​പ​യോ​ഗി​ക്ക​രു​ത്: ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്
Friday, May 24, 2019 11:36 PM IST
കോ​യ​ന്പ​ത്തൂ​ർ: ഒ​രു​ത​വ​ണ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച എ​ണ്ണ പി​ന്നീ​ട് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു നി​ർ​ദേ​ശം ന​ല്കി. കാ​ൻ​സ​ർ​പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഈ ​നി​ർ​ദേ​ശം.
എ​ണ്ണ​ക്ക​ടി​ക​ൾ ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ ശു​ദ്ധ​വും ആ​രോ​ഗ്യ​പൂ​ർ​ണ​വു​മാ​യി​രി​ക്ക​ണം. ഒ​രു​ത​വ​ണ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​തെ ക​ള​യു​ക​യോ റീ​സൈ​ക്കി​ളിം​ഗ് ചെ​യ്യു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.
ഒ​രേ എ​ണ്ണ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ സ്ഥാ​പ​ന​ത്തി​നെ​തി​രേ ക​ടു​ത്ത​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് മു​ന്ന​റി​യി​പ്പു​ന​ല്കി.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു

കോയന്പ​ത്തൂ​ർ: വെ​ള്ളി​ങ്കി​രി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു. കോ​വൈ കു​ള​ങ്ങ​ൾ അ​മൈ​പ്പ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ന്നൂ​റു​കി​ലോ മാ​ലി​ന്യം ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്ത​ത്. വെ​ള്ളി​ങ്കി​രി മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നു​വ​രു​ന്ന ഭ​ക്ത​ർ വ​ന​മേ​ഖ​ല​യി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ പ​രി​സ്ഥി​തി​യേ​യും വ​ന്യ​ജീ​വി​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഇ​വ നീ​ക്കം ചെ​യ്ത​ത്. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ വെ​ള്ളി​ങ്കി​രി മ​ല​യി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വു ലം​ഘി​ച്ച് പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളും മ​റ്റും കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ക്കു​ക​യാ​ണ്.

സ്റ്റാ​ലി​ൻ നന്ദിപറഞ്ഞു

കോ​യ​ന്പ​ത്തൂ​ർ: മ​ഹ​ത്താ​യ വി​ജ​യം ന​ല്കി ഡി​എം​കെ​യെ വി​ജ​യി​പ്പി​ച്ച ജ​ന​ങ്ങ​ൾ​ക്കും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ഡി​എം​കെ പ്ര​സി​ഡ​ന്‍റ് സ്റ്റാ​ലി​ൻ ന​ന്ദി​പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് ഡി​എം​കെ​യി​ലു​ള്ള വി​ശ്വാ​സം എ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കും.
ത​മി​ഴ​ക​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന ന​രേ​ന്ദ്ര​മോ​ദി​ക്ക് ആ​ശം​സ​യ​ർ​പ്പി​ച്ച സ്റ്റാ​ലി​ൻ ന​ല്ല​ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ മോ​ദി​ക്കു ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​മി​ഴ്നാ​ട് ജ​ന​ത​യ്ക്കു ന​ല്കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ ട്വി​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി.

വി​ത്തു​വി​ല്പ​ന തു​ട​ങ്ങി

കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ത്തു​ക​ളു​ടെ വി​ല്പ​ന തു​ട​ങ്ങി. പ്ര​തി​രോ​ധ​ശേ​ഷി കൂ​ടി​യ വെ​ണ്ട ഇ​ന​മാ​യ കോ-​നാ​ല്, ചെ​റി​യു​ള്ളി കോ-​അ​ഞ്ച്, മു​രി​ങ്ങ പി​ക​ഐം-​ഒ​ന്ന്, ത​ക്കാ​ളി പി​ക​ഐം-​ഒ​ന്ന്, വ​ഴു​ത​ന കോ-​ര​ണ്ട്, മു​ള​ക് കോ-​ര​ണ്ട്, വെ​ണ്ട കോ-​നാ​ല്, പാ​വ​യ്ക്ക കോ-​ഒ​ന്ന്, കു​ന്പ​ളം കോ-​ര​ണ്ട്, ചീ​ര​വി​ത്തു​ക​ൾ തു​ട​ങ്ങി​യ വി​ത്തു​ക​ളാ​ണ് വി​ല്ക്കു​ന്ന​ത്.
ക​ർ​ഷ​ക​ർ​ക്ക് മു​രി​ങ്ങ​വി​ത്ത് കി​ലോ​യ്ക്ക് 3,000 രൂ​പ, ചീ​ര​വി​ത്തു​ക​ൾ കി​ലോ അ​ഞ്ഞൂ​റു​രൂ​പ എ​ന്നീ വി​ല​യ്ക്കാ​ണ് വി​ത്തു​ക​ൾ ന​ല്കു​ന്ന​ത്. അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ പ​ത്ത്, ഇ​രു​പ​തു​രൂ​പ നി​ര​ക്കി​ലും വി​ല്പ​ന ന​ട​ത്തും.

ന​ട​രാ​ജ​ൻ ജ​യി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ലോ​ക്സ​ഭ കോ​യ​ന്പ​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി സി.​പി.​ന​ട​രാ​ജ​ൻ വി​ജ​യി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി.​പി.​രാ​ധാ​കൃ​ഷ്ണ​നെ 1.17 ല​ക്ഷം വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡി​എം​കെ-​സി​പി​എം സ​ഖ്യ​ക​ക്ഷി സ്ഥാ​നാ​ർ​ഥി സി.​പി.​ന​ട​രാ​ജ​ൻ വി​ജ​യി​ച്ച​ത്.
കോ​യ​ന്പ​ത്തൂ​രി​ൽ ഡി​എം​കെ-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം വി​ത​ര​ണം ചെ​യ്ത് ആ​ഘോ​ഷി​ച്ചു.
ന​ട​രാ​ജ​ൻ ര​ണ്ടു​ത​വ​ണ എം​പി​യാ​യി. ബി​ജെ​പി​യു​ടെ രാ​ധാ​കൃ​ഷ്ണ​ൻ 1,89,869 വോ​ട്ടും പി.​ആ​ർ.​ന​ട​രാ​ജ​ൻ 3,73,306 വോ​ട്ടും നേ​ടി.