യു​ഡി​എ​ഫി​ന് കൂ​ടു​ത​ൽ വോ​ട്ട് : ഇടതു കോ​ട്ട​യാ​യ ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്
Friday, May 24, 2019 11:36 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി യു​ഡി​എ​ഫി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത് സി​പി​എ​മ്മി​ന്‍റെ ഉ​രു​ക്കു​കോ​ട്ട എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്. 73,120 വോ​ട്ടാ​ണ് ഇ​ക്കു​റി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് ആ​ല​ത്തൂ​രി​ൽ​നി​ന്നും കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്.
2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35,146 വോ​ട്ടു​ക​ൾ മാ​ത്രം ല​ഭി​ച്ച സ്ഥാ​ന​ത്താ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന വോ​ട്ടു​നേ​ടി​യ​ത്. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 48,092 വോ​ട്ടാ​ണ് യു​ഡി​എ​ഫ് സ്ഥാാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71,206 വോ​ട്ട് എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴി​ത് 50,407 ആ​യി താ​ണു. 2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും പി.​കെ.​ബി​ജു​വി​ന് 58,613 വോ​ട്ട് ല​ഭി​ക്കു​ക​യു​ണ്ടാ​യി.അ​തേ​സ​മ​യം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ട് ഇ​ക്കു​റി ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ന​ന്നേ കു​റ​ഞ്ഞ് 6,959 വോ​ട്ടാ​യി. 2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14,564 വോ​ട്ട് ബി​ജെ​പി​ക്ക് ല​ഭി​ച്ചി​രു​ന്നു. 2016-ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ൾ ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി 23,845 വോ​ട്ട് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ​യ്ക്ക് ഇ​ക്കു​റി കൂ​ടു​ത​ൽ വോ​ട്ടു ല​ഭി​ച്ച മ​റ്റൊ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് നെന്മാ​റ- 82,539 വോ​ട്ട് ല​ഭി​ച്ചു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 58,908 വോ​ട്ടാ​ണ് നെന്മാ​റ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. 2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 54,997 വോ​ട്ടാ​ണ് നെന്മാ​റ​യി​ൽ​നി​ന്നും യു​ഡി​എ​ഫി​ന് ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് എ​ൽ​ഡി​എ​ഫ് വോ​ട്ടി​ലും ഇ​വി​ടെ കു​റ​വു​ണ്ടാ​യി. ബി​ജെ​പി വോ​ട്ടും കു​റ​ഞ്ഞു. ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും യു​ഡി​എ​ഫി​ന് ഉ​യ​ർ​ന്ന വോ​ട്ടു ല​ഭി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശോ​ധി​ച്ചാ​ൽ മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ മ​ണ്ഡ​ല​മാ​യ ത​രൂ​രി​ൽ​നി​ന്നും 30,000 വോ​ട്ടി​ന്‍റെ വ​ർ​ധ​ന​യാ​ണ് ര​മ്യ​യ്ക്കു​ള്ള​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 43,979 വോ​ട്ട് ല​ഭി​ച്ച യു​ഡി​എ​ഫി​ന് ഇ​ക്കു​റി 72,441 എ​ന്ന ഉ​യ​ർ​ന്ന ന​ന്പ​റി​ലെ​ത്താ​ൻ ക​ഴി​ഞ്ഞു.
2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 49,563 വോ​ട്ടാ​യി​രു​ന്നു യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ 72,441ലേ​ക്ക് ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 67,047 വോ​ട്ടു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫി​ന് ഇ​പ്പോ​ൾ 47,602 വോ​ട്ടാ​യും കു​റ​ഞ്ഞു. എ​ൻ​ഡി​എ വോ​ട്ടി​ലും കു​റ​വു​ണ്ടാ​യി.