ബോ​ധ​വ​ത്ക​ര​ണ​കേ​ന്ദ്രം തു​ട​ങ്ങി
Friday, May 24, 2019 11:37 PM IST
കോ​യ​ന്പ​ത്തൂ​ർ: ഭ​ക്ഷ​ണ​ത്തി​ൽ മാ​യം​ക​ല​രു​ന്ന​തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ആ​ന​മ​ല​യി​ലും ന​ഗ​ര​ത്തി​ലെ മാ​ളു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ചേ​ർ​ന്ന മാ​യം ഏ​തൊ​ക്കെ​യാ​ണെ​ന്നും ഇ​ത് എ​ങ്ങ​നെ ക​ണ്ടെ​ത്താ​മെ​ന്നും ഈ ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ജ​ന​ങ്ങ​ൾ ബോ​ധ​വ​ത്ക​ര​ണം ന​ല്കും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം എ​ങ്ങ​നെ ക​ണ്ടു​പി​ടി​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള ല​ഘു​ലേ​ഖ​ക​ളും നൽകും.

അ​നു​മോ​ദി​ക്കും

മ​ണ്ണാ​ർ​ക്കാ​ട്: ത​ച്ച​നാ​ട്ടു​ക​ര റൂ​റ​ൽ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ എ ​ക്ലാ​സ് അം​ഗ​ങ്ങ​ളു​ടെ​യോ ആ​ശ്രി​ത​രു​ടെ​യോ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​എ​ന്നി​വ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കും. സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ർ​ക്ക്ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പും പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും അ​പേ​ക്ഷ​യും സം​ഘം ഓ​ഫീ​സി​ൽ 20നു​മു​ന്പാ​യി ല​ഭി​ക്ക​ണ​മെ​ന്ന് സം​ഘം സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 9747 453 599.