പി​ക്ക​പ്പ് വാ​നി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Friday, May 24, 2019 11:37 PM IST
ആ​ല​ത്തൂ​ർ: ചി​ത​ലി​ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ പി​ക്ക​പ്പ് വാ​നി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് (22) ,മു​സ​മ്മി​ൽ (25)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ഇ​വ​രെ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.