ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗാ​ന്ധി പ്ര​തി​മ, മി​നി പൂ​ന്തോ​ട്ട​ം എന്നിവ നി​ർ​മി​ച്ചു
Sunday, May 26, 2019 12:19 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗാ​ന്ധി​പ്ര​തി​മ​യും മി​നി പൂ​ന്തോ​ട്ട​വും നി​ർ​മി​ച്ചു. മു​ഖം​മി​നു​ക്ക​ൽ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വി​ന്‍റെ പ്ര​തി​മ​യും പു​ൽ​ത്ത​കി​ടി​യും നി​ർ​മി​ച്ച​ത്. മി​നി പൂ​ന്തോ​ട്ട​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​കൂ​ടി കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​റ്റ് തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ​യും ഗോ​ഡൗ​ണ്‍ ആ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം കി​ട​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​റ്റ​പ്പാ​ലം സി​ഐ പി ​അ​ബ്ദു​ൾ മു​നീ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി.

കാ​ടു​മൂ​ടി​ക്കി​ട​ന്നി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ക​യും ഇ​വി​ടെ മ​ര​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

തൊ​ണ്ടി​മു​ത​ലാ​യി കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്തെ മൈ​താ​ന​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. മു​ന്പ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്ന മ​ണ​ൽ​ച്ചാ​ക്കു​ക​ൾ കൂ​ടി ഇ​വി​ടെ നി​ന്നും മാ​റ്റി​യ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ൻ​ഭാ​ഗം മ​നോ​ഹ​ര​മാ​യി.

ഇ​തി​നി​ട​യി​ലാ​ണ് മു​ഖം​മി​നു​ക്ക​ൽ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്ത് രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ക​യെ​ന്ന ആ​ശ​യം പോ​ലീ​സി​നു​ണ്ടാ​യ​ത്.

സി​ഐ അ​ബ്ദു​ൾ മു​നീ​ർ ഇ​തി​ന് മു​ൻ​കൈ​യെ​ടു​ക്കു​ക​യും ഒ​റ്റ​പ്പാ​ലം ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ഭാ​വി​യി​ൽ മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന​വും ഇ​വി​ടെ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​പ്പോ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള പു​ൽ​ത്ത​കി​ടി സം​ര​ക്ഷി​ക്കു​ക​യും കൂ​ടു​ത​ൽ പൂ​ച്ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​നു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​തി​ൽ​കെ​ട്ട് പെ​യി​ൻ​റ് അ​ടി​ച്ചു മ​നോ​ഹ​ര​മാ​ക്കി.

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും അ​മി​ത​വേ​ഗ​ത​യും​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​മാ​ണ് മ​തി​ലി​ൽ മു​ദ്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​ന​വും ന​ട​ന്നു.