കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാപിച്ച് തു​ട​ങ്ങി
Sunday, May 26, 2019 12:19 AM IST
മ​ണ്ണാ​ർ​ക്കാ​ട് : നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വ് വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ പൈ​പ്പ്ലൈ​നു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളാ​ണ് ആ​ശു​പ​ത്രി​പ്പ​ടി മു​ത​ൽ കോ​ട​തി​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് .ക​ഴി​ഞ്ഞ​ദി​വ​സം ഇ​തി​ൻ​റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു തു​ട​ങ്ങി. റോ​ഡി​ൻ​റെ ഒ​രു വ​ശ​ത്താ​യാ​ണ് പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
അ​ത് വാ​ട്ട​ർ അ​തോ​റി​റ്റി ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്തി ആ​ണെ​ങ്കി​ലും ഇ​പ്പോ​ൾ ഈ ​പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന​ത് ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണം ചെ​യ്യു​ന്ന ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി ആ​ണ്. നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി ത​ന്നെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന​ത് .
ഈ ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ റോ​ഡി​ൻ​റെ ടാ​റി​ങ് പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ആ​ശു​പ​ത്രി​പ്പ​ടി മു​ത​ൽ കോ​ട​തി​പ്പ​ടി വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്താ​ണ് ആ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത് .ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​രി​ക്കു​ന്ന തെ​ങ്ക​ര മ​ണ്ണാ​ർ​ക്കാ​ട് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വെ​ള്ള വി​ത​ര​ണം ഇ​തി​ലൂ​ടെ ആ​യി​രി​ക്കും ന​ട​ത്തു​ക .
വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പൈ​പ്പ് ലൈ​ൻ ആ​ണ് മ​ണ്ണാ​ർ​ക്കാ​ട് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് .ഇ​വി​ടെ എ​ത് നി​മി​ഷ​വും പൈ​പ്പ് പൊ​ട്ടു​ക​യും വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി പോ​വു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്. ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ ആ​ണ് പു​തി​യ​താ​യി പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത്.
അ​തി​ന് വേ​ണ്ടി ത​ന്നെ​യാ​ണ് ഈ ​പൈ​പ്പ് നി​ർ​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ഴും പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു​ണ്ട്. ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ലാ​ണ് ആ​ണ് ഈ ​ചി​ത്രം കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.
അ​ധി​കൃ​ത​ർ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യും ഉ​യ​രു​ന്നു .