ക​ഞ്ചാ​വു​പൊ​തി​യു​മാ​യി അറസ്റ്റിൽ
Sunday, May 26, 2019 12:19 AM IST
ചി​റ്റൂ​ർ: അ​ത്തി മ​ണി​യി​ൽ ക​ഞ്ചാ​വു​പൊ​തി​യു​മാ​യി ക​ള്ളു​കു​ടി​ക്കാ​നെ​ത്തി​യ പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​യാ​യ യു ​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി മീ​നാ ക്ഷി​പു​രം​പോ​ലീ​സി​നു കൈ​മാ​റി .അ​ബ്രാം പാ​ള​യം സ​ണ്ണി (48) നെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ കാ​ല​ത്താ​ണ് ക​ള്ളു ഷാ​പ്പി​ൽ നാ​ട​കീ​യ​മാ​യി ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി​യ​ത്. പ​രി​ച​യ​മു​ള്ള ഒ​രു യു​വാ​വും ഷാ​പ്പി​ലെ​ത്തി​യി​രു​ന്നു. ഈ ​യു​വാ​വ് സ​ണ്ണി വ​ശം ഒ​രു കു​പ്പി ക​ള്ളു വാ​ങ്ങി ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​ണ്ണി ഇ​തി​ന്നു ത​യ്യാ​റാ​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്നു പ​ര​സ്പ​രം വാ​ക്കേ​റ്റ ത്തി​നൊ​ടു​വി​ൽ ക​യ്യാ​ങ്ക​ളി​യി​ലു​മൊ​ത്തി. അ​ടി കൊ​ണ്ട യു​വാ​വു സ​ണ്ണി​ക​ഞ്ചാ​വു വി​ൽ​പ്പ​ന​ക്കാ​ര​നാ​ണെ​ന്നും വി​ളി​ച്ചു കൂ​വി. കേ​ട്ടു നി​ന്ന​വ​ർ ബ​ലം പ്ര​യോ​ഗി​ച്ച ദേ​ഹ പ​രി ശോ ​ധ​ന​യി​ൽ സ​ണ്ണി​യി​ൽ നി​ന്നും ക​ഞ്ചാ​വു പൊ​തി ക​ണ്ടെ​ത്തി .തു​ട​ർ​ന്നു സ്ഥ​ലത്തെ​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു കേ​സ്സെ​ടു​ത്തു.