ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ
Sunday, May 26, 2019 12:20 AM IST
പാലക്കാട്: വാ​ഹ​ന​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഒ​രി​ക്ക​ലും ഒ​റ്റ​യ്ക്കാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്രം യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സ​ഹാ​യി​യാ​യി വ​നി​ത​ക​ൾ ത​ന്നെ ഉ​ണ്ടാ​ക​ണം.
സ്കൂ​ളു​ക​ൾ​ക്കാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന വാ​ഹ​ന​ങ്ങ​ളി​ൽ ജി.​പി.​എ​സ് നി​ർ​ബ​ന്ധ​മാ​ക്ക​ണം.സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് നെ​യിം ബോ​ർ​ഡും യൂ​ണി​ഫോ​മും നി​ർ​ബ​ന്ധ​മാ​ക്ക​ണം.വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും പ​ശ്ചാ​ത്ത​ലം ര​ക്ഷി​താ​ക്ക​ൾ കൂ​ടി പ​രി​ശോ​ധി​ക്ക​ണം.ന​ഴ്സ​റി വി​ദ്യാ​ർ​ത്ഥി​ക​ളെ മ​റ്റു കു​ട്ടി​ക​ൾ എ​ത്തു​ന്ന​തി​നു മു​ൻ​പ് വാ​ഹ​ന​ത്തി​ൽ കാ​ത്തി​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പം കു​ട്ടി​ക​ളെ ഇ​രു​ത്തു​ന്ന​ത് വി​ല​ക്ക​ണം.വി​വി​ധ സ്കൂ​ളു​ക​ളി​ലെ യാ​ത്രാ സം​വി​ധാ​ന​ങ്ങ​ൾ ത​രം​തി​രി​ച്ച് ഓ​രോ സം​വി​ധാ​ന​ത്തി​ലും യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ ത​യ്യാ​റാ​ക്ക​ണം.


ഇ​വ​യും ശ്ര​ദ്ധി​ക്ക​ണം

വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്ക​ണം.ലൈ​റ്റു​ക​ൾ, വൈ​പ്പ​ർ ബോ​ർ​ഡു​ക​ൾ, എ​മ​ർ​ജ​ൻ​സി ഡോ​റു​ക​ൾ, ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ മു​ത​ലാ​യ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്ക​ണം. കു​ട്ടി​ക​ളു​ടെ ഇ​രി​പ്പി​ടം സു​ര​ക്ഷി​ത​വും പ​ഠ​ന സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​വാ​നു​ള്ള സ്ഥ​ല​വും ഉ​ണ്ടാ​യി​രി​ക്ക​ണം.