വിഎച്ച്എസ് സിയിൽ അധ്യാപക ഒഴിവ്
Sunday, May 26, 2019 12:20 AM IST
പാലക്കാട്: മലന്പുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നോണ്‍ വൊക്കേഷണൽ വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോണ്‍ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് സീനിയർ വിഭാഗത്തിലേക്ക് എംഎസ്സി ഫിസിക്സ്, ബിഎഡ്,സെറ്റ്/നെറ്റ്എന്നിവയുള്ളവർക്കും നോണ്‍ വൊക്കേഷണൽ ടീച്ചർ ബയോളജി സീനിയർ തസ്തികയിലേക്ക് ബോട്ടണി അല്ലെങ്കിൽ സുവോളജിയിൽ ബിരുദാനന്തര ബിരുദവും ബിഎഡും, സെറ്റ്/ നെറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ അഗ്രികൾച്ചർ തസ്തികയിലേക്ക് ബിഎസ് സി അഗ്രികൾച്ചർ/ ബിഎസ് സി ബോട്ടണി/ വിഎച്ച്എസ്സി അഗ്രികൾച്ചർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 28ന് രാവിലെ 10ന് മലന്പുഴ ഗവ. വിഎച്ച്എസ് സിയിലാണ് കൂടിക്കാഴ്ച.