സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക്കു​കീ​ഴി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, May 26, 2019 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: 249.38 കോ​ടി രൂ​പ ചെ​ല​വി​ൽ ഉ​ക്ക​ടം വാ​ലാ​ൻ​കു​ളം, സെ​ൽ​വ​ചി​ന്താ​മ​ണി കു​ള​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​ക്കു കീ​ഴി​ലു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. സ്മാ​ർ​ട്ട്സി​റ്റി പ​ദ്ധ​തി​യി​ലെ ക്വി​ക്ക് വി​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഉ​ക്ക​ടം പെ​രി​യ​കു​ളം 39.74 കോ​ടി രൂ​പ, വാ​ലാ​ൻ​കു​ളം 48 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
കൂ​ടാ​തെ ഉ​ക്ക​ടം കു​ള​ത്തി​ന്‍റെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നു 62.17 കോ​ടി ചെ​ല​വി​ലും വാ​ലാ​ൻ​കു​ളം 67.86 കോ​ടി രൂ​പ ചെ​ല​വി​ലും സെ​ൽ​വ​ചി​ന്താ​മ​ണി കു​ളം 31.47 കോ​ടി​രൂ​പ ചെ​ല​വി​ലു​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
സെ​ൽ​വ​ചി​ന്താ​മ​ണി കു​ള​ത്തി​നു ന​ട​പ്പാ​ത​യു​ടെ നി​ർ​മാ​ണ​വും തു​ട​ങ്ങി. വാ​ലാ​ൻ​കു​ള​ത്തി​നു ചു​റ്റു​മു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഞ്ചു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. സി​ങ്കാ​ന​ല്ലൂ​ർ, ന​ര​സം​പ​തി, മു​ത്ത​ണ്ണ​ൻ​കു​ളം, കൃ​ഷ്ണം​പ​തി കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു​ള്ള ടെ​ണ്ട​റും അ​ധി​കം വൈ​കാ​തെ ന​ട​ക്കും.