അവകാശസമരം സംഘടിപ്പിച്ചു
Sunday, May 26, 2019 12:20 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ പ്ല​സ് വ​ണ്‍, ഡി​ഗ്രി സീ​റ്റ് അ​പ​ര്യാ​പ്ത​ത​യ്ക്കെ​തി​രെ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​വ​കാ​ശ​സ​മ​രം ശ്ര​ദ്ധേ​യ​മാ​യി. ഹെ​ഡ്പോ​സ്റ്റോ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നു പ്ര​തി​ഷേ​ധ​ജാ​ഥ തു​ട​ങ്ങി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ സം​ഗ​മി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി തെ​രു​വ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഫ്ര​റ്റേ​ണി​റ്റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് നെന്മാ​റ അ​വ​കാ​ശ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഡി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​നായി. ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നവും ന​ല്കി.

ക​ട​ന്പ​ഴി​പ്പു​റം ഇ​ത്ത​വ​ണ​യും ഒ​ന്നാ​മ​ത്

ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൻ 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷം ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക വി​നി​യോ​ഗം, ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് 100 ദി​വ​സം തൊ​ഴി​ൽ ന​ല്ക​ൽ, ഏ​റ്റ​വും കു​ടു​ത​ൽ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ, മെ​റ്റീ​രി​യ​ൽ ഫ​ണ്ട് വി​നി​യോ​ഗം എ​ന്നി​വ​യി​ൽ ഇ​ത്ത​വ​ണ​യും ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാ​മ​തെ​ത്തി.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അം​ബു​ജാ​ക്ഷി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.