തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി; ജ​ന​പ്ര​തി​നി​ധി ശി​ല്പ​ശാ​ല,അ​നു​മോ​ദ​ന സ​ദ​സ് ന​ട​ത്തി
Sunday, May 26, 2019 12:21 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ 2018-19 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വ് തെ​ളി​യി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ശി​ല്പ​ശാ​ല​യും ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ന​ട​ന്നു. ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ഡ്വ.​സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ, കെ.​അം​ബു​ജാ​ക്ഷി, ഷീ​ബ പാ​ട്ട​ത്തൊ​ടി, അ​ഡ്വ.​കെ.​മ​ജീ​ദ്, ടി.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ.​ശാ​ന്ത​കു​മാ​രി, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എ​സ്.​ല​തി​ക, ബി​പി​ഒ കെ.​വി​നോ​ദ് കു​മാ​ർ, ജോ​യി​ന്‍റ് ബി​ഡി​ഒ എ.​മു​ഹ​മ്മ​ദാ​ലി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു (1,32,595) ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ച (4.67 കോ​ടി രൂ​പ) ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി.
ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.

എംപ്ലോയബിലിറ്റി സെന്‍ററിൽ ഒഴിവുകൾ

പാലക്കാട്: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ എച്ച്ആർഡി വിഭാഗത്തിൽ രണ്ട് ഒഴിവുകൾ. ബിരുദം, കന്പ്യൂട്ടർ അഭിരുചി, എംപ്ലോയബിലിറ്റി സെന്‍ററിൽ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫി ക്കറ്റുകളുടെയും പകർപ്പുമായി 29ന് രാവിലെ 11ന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസർ അറിയിച്ചു.