മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​രം ചെ​ളി​ക്കു​ള​മാ​കു​ന്നു
Wednesday, June 12, 2019 10:52 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ റോ​ഡ​രി​കി​ലെ ചെ​ളി യാ​ത്ര​ക്കാ​രെ ന​ട്ടം തി​രി​ക്കു​ന്നു. കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​ഴ​ത്തി​ൽ മ​ണ്ണെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി ന​ഗ​ര​ത്തി​ൽ രാ​വും​പ​ക​ലു​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​ന്തി​യെ​ടു​ക്കു​ന്ന മ​ണ്ണ് റോ​ഡ​രി​കി​ൽ ഇ​ടു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ മ​ണ്ണ് റോ​ഡി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യും ക​ട്ട​പി​ടി​ച്ചും കാ​ൽ​ന​ട,വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​ക്കി​യി​രി​ക്കു​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​ണ് ദു​രി​തം ഏ​റെ​യും.

റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ന​ന​ഞ്ഞു​കു​തി​ർ​ന്ന ചെ​ളി​താ​ണ്ടി​വേ​ണം പോ​കാ​ൻ. പ​ല​രും ചെ​ളി​യി​ൽ ച​വി​ട്ടി വീ​ഴു​ന്നു​മു​ണ്ട്. പ്രാ​യ​മാ​യ​വ​ർ​ക്കാ​ണ് ബു​ദ്ധി​മു​ട്ട് കൂ​ടു​ത​ൽ. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ വ​സ്ത്ര​ങ്ങ​ളി​ലും മ​റ്റും ചെ​ളി തെ​റി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

പ​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലും സ്ഥി​തി ദ​യ​നീ​യ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ന​ഗ​ര​ത്തി​ൽ ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച ഭാ​ഗ​ത്ത് മ​ണ്ണ് നി​ക​ത്തി​യി​ട്ടും രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ചെ​റി​യ മ​ണ്‍​കൂ​ന​ക​ളാ​ണ് ന​ഗ​രം ചെ​ളി​ക്കു​ള​മാ​ക്കു​ന്ന​ത്.

കോ​ട​തി​പ്പ​ടി മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡു​വ​രെ​യാ​ണ് ഈ ​ദു​രി​തം. പ​ല​ഭാ​ഗ​ത്തും റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ഴി​യി​ൽ മ​ഴ​വെ​ള്ളം​കൂ​ടി നി​റ​ഞ്ഞ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്തി​ര​മാ​യി ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.