മ​ഴ ക​ന​ക്കു​ന്നു: വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം
Wednesday, June 12, 2019 10:53 PM IST
പാലക്കാട്: മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​വാ​നും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈ​നും പോ​സ്റ്റു​ക​ളും ത​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് കെ.​എ​സ്.​ഇ.​ബി ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ ആ​ർ.​സു​കു അ​റി​യി​ച്ചു.
ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വൃ​ക്ഷ​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ വീ​ണു ക​ന്പി​ക​ൾ താ​ഴ്ന്നു കി​ട​ക്കാ​നും പോ​സ്റ്റു​ക​ൾ ഒ​ടി​യാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ, മ​റ്റു വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​നെ അ​ടു​ത്തു​ള്ള കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ക​യോ സു​ര​ക്ഷാ എ​മ​ർ​ജ​ൻ​സി ന​ന്പ​റാ​യ 9496061061 വി​ളി​ച്ച് അ​റി​യി​ക്കു​ക​യോ ചെ​യ്യ​ണം. വൈ​ദ്യു​തി ലൈ​ൻ, സ​ർ​വീ​സ് വ​യ​ർ എ​ന്നി​വ പൊ​ട്ടി വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ടാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്പ​ർ​ശി​ക്ക​രു​ത്. ബ​ന്ധ​പ്പെ​ട്ട കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സി​ൽ അ​റി​യി​ച്ച് ലൈ​ൻ സ​ർ​വീ​സ് വ​യ​ർ ഓ​ഫ് ചെ​യ്തെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്്. ജ​ന​റേ​റ്റ​ർ, ഇ​ൻ​വെ​ർ​ട്ട​ർ വ​ഴി​യു​ള്ള വൈ​ദ്യു​തി​യും ക​ട​ന്നു​വ​രാം. ഇ​ടി​മി​ന്ന​ൽ ഉ​ള്ള​പ്പോ​ൾ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്തേ​ക്ക് മാ​റി നി​ൽ​ക്ക​ണം. ഇ​ടി മി​ന്ന​ൽ ഉ​ള്ള​പ്പോ​ൾ ടി​വി, ക​ന്പ്യൂ​ട്ട​ർ, മി​ക്സി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, ഹീ​റ്റ​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.
പ്ല​ഗി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉൗ​രി​യി​ട​ണം. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും സ്റ്റേ​ക​ളി​ലും ക​ന്നു​കാ​ലി​ക​ളെ​യോ തു​ണി​ക​ൾ വി​രി​ക്കാ​നു​ള്ള അ​യ​യോ കെ​ട്ട​രു​ത്.
വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം ലോ​ഹ വ​സ്തു​ക്ക​ൾ കൊ​ണ്ടു​ള്ള തോ​ട്ടി​ക​ൾ, ഏ​ണി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​ത്. ലൈ​നി​ലേ​ക്ക് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​തും വീ​ഴാ​റാ​യ​തു​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും വെ​ട്ടി മാ​റ്റു​ന്ന​തി​നും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ന്ന ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വൈ​ദ്യു​തി​ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണം. വെ​ള്ള​ക്കെ​ട്ടി​ലെ വൈ​ദ്യു​താ​ഘാ​ത​ത്തി​നെ​തി​രേ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും ജാ​ഗ്ര​താ നി​ർ​ദേ​ശം മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നി​ട​ത്ത് വൈ​ദ്യു​താ​ഘാ​ത​ത്തി​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി അ​രു​ണ്‍ ഭാ​സ്ക​ർ അ​റി​യി​ച്ചു.
വെ​ള്ള​കെ​ട്ടി​ലൂ​ടെ​യും ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ​ക്ക് സ​മീ​പ​ത്ത് കൂ​ടി​യും ന​ട​ന്നു പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.
വൈ​ദ്യു​ത ക​ന്പി​ക​ൾ പൊ​ട്ടി വീ​ണു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ഒ​രു കാ​ര​ണ​വ​ശാ​ലും പോ​ക​രു​ത്.
ശ​ക്ത​മാ​യ മ​ഴ​യും വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ക​ളും ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തി മെ​യി​ൻ ക​ണ​ക്ഷ​നും ഗ്യാ​സ് മെ​യി​ൻ ക​ണ​ക്ഷ​നും ഓ​ഫ് ചെ​യ്യ​ണം. വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വീ​വേ​ജ്, ലൈ​നു​ക​ൾ, ഗ​ട്ട​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മാ​റി സ​ഞ്ച​രി​ക്ക​ണം. കേ​ടാ​യ ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്.