ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ന​ട​പ്പാ​ത​യി​ൽ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ ന​ന്നാ​ക്ക​ണം
Thursday, June 13, 2019 11:07 PM IST
ചി​റ്റൂ​ർ: പു​ഴ​പ്പാ​ലം ന​ട​പ്പാ​ത​യി​ൽ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കൊ​ടു​വാ​യൂ​ർ-​കോ​യ​ന്പ​ത്തൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​മാ​യി തു​ട​ർ​ച്ച​യാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ന​ട​പ്പാ​ത ത​ക​ർ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​കൂ​ടി​യും വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​ഞ്ഞു​വ​രു​ന്ന​തു ക​ണ്ടു ന​ട​പ്പാ​ത​യി​ലേ​ക്കു ക​യ​റാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​നു താ​ഴെ വീ​ണു പ​രി​ക്കേ​റ്റി​രു​ന്നു.

സ​മീ​പ​ത്തെ സ്കൂ​ൾ, കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ന​ട​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.ഏ​ക​ദേ​ശം മു​പ്പ​തു​വ​ർ​ഷ​മു​ന്പ് നി​ർ​മി​ച്ച പാ​ല​ത്തി​ൽ പ​റ​യ​ത്ത​ക്ക പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ളൊ​ന്നും ഇ​തു​വ​രെ​യും ന​ട​ത്തി​യി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ ന​ട​പ്പാ​ത​യി​ലാ​ണ് കൂ​ടു​ത​ലാ​യും സ്ലാ​ബു​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. മ​ഴ​ചാ​റി​യാ​ൽ ത​ക​ർ​ന്ന സ്ലാ​ബു​ക​ളു​ടെ ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടും ഉ​ണ്ടാ​കു​ന്നു​ണ്ട്. ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​വും ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​ണ്.