വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി
Thursday, June 13, 2019 11:07 PM IST
വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ക​ലാ​ഭി​രു​ചി​യു​ള്ള​വ​ർ​ക്ക് പ്രാ​യ​ഭേ​ദ​മ​ന്യേ സൗ​ജ​ന്യ​മാ​യി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഓ​ട്ടം​തു​ള്ള​ൽ, വ​യ​ലി​ൻ, നാ​ട​കം, ചു​മ​ർ​ചി​ത്ര​ക​ല, സം​ഗീ​തം, മി​ഴാ​വ്, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ ക്ലാ​സെ​ടു​ക്കും.

വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​റെ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​മ​ണ്ഡ​ലം മോ​ഹ​ൻ​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എം.​ചെ​ന്താ​മ​രാ​ക്ഷ​ൻ, ജോ​ഷി ഗം​ഗാ​ധ​ര​ൻ, എ.​വ​ന​ജ​കു​മാ​രി, പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ ചടങ്ങിൽ പ്ര​സം​ഗി​ച്ചു.