പാ​ല​ക്കു​ഴി വി​ല​ങ്ങ​ൻ​പാ​റ​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി കാ​ട്ടാ​ന​ക​ളു​ടെ ചി​ന്നം​വി​ളി
Thursday, June 13, 2019 11:07 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി വി​ല​ങ്ങ​ൻ​പാ​റ​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ചി​ന്നം​വി​ളി ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. പ​ക​ലും രാ​ത്രി​യും ഇ​ട​വി​ട്ട് പ​ല ഭാ​ഗ​ത്തും നി​ന്നാ​ണ് ആ​ന​ക​ൾ ചി​ന്നം​വി​ളി​ച്ച് ഓ​ടി​യി​രു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഒ​രാ​ഴ്ച​മു​ന്പ് വി​ല​ങ്ങ​ൻ​പാ​റ​യി​ൽ ക​ടു​വ​യി​റ​ങ്ങി പു​തു​വ​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ മൂ​രി​ക്കൂ​റ്റ​നെ കൊ​ന്നി​രു​ന്നു. ക​ടു​വ​പ്ര​ദേ​ശ​ത്ത് ത​ന്നെ ത​ങ്ങു​ന്ന​തി​നാ​ലാ​ക​ണം ആ​ന​ക​ൾ പേ​ടി​ച്ച് ചി​ഹ്നം വി​ളി​ക്കു​ന്ന​തും ചി​ത​റി​യോ​ടു​ക​യും ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പ​റ​ന്പി​ക്കു​ളം, നെ​ല്ലി​യാ​ന്പ​തി കാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന പീ​ച്ചി പ്ര​ദേ​ശ​മാ​ണി​ത്. പീ​ച്ചി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഓ​ഫീ​സി​ൽ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ണി​ച്ചി​പ്പ​രു​ത​യി​ൽ​നി​ന്നും പാ​ല​ക്കു​ഴി​യി​ലേ​ക്കു​ള്ള ടാ​ർ റോ​ഡി​ലും രാ​ത്രി മു​ഴു​വ​ൻ ആ​ന​ക്കൂ​ട്ട​ങ്ങ​ളാ​യി​രു​ന്നു.
പാ​ത്രം​ക​ണ്ടം വ​ഴി, താ​ണി​ചു​വ​ട്, പു​ല്ലം​പ​രു​ത ഭാ​ഗ​ത്താ​ണ് ആ​ന​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​ക​ൾ ഭീ​തി​ജ​ന​ക​മാ​ണ്. പാ​ല​ക്കു​ഴി മ​ല​യി​ലേ​ക്കു​ള്ള ഏ​ക റോ​ഡി​ലാ​ണ് ആ​ന​ക​ൾ നി​ല​യു​റ​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ടി​പ്പ​ർ ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ൽ​പെ​ട്ടു. ലൈ​റ്റി​ട്ട് വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും ഏ​റെ​നേ​രം ക​ഴി​ഞ്ഞാ​ണ് ആ​ന​ക​ൾ കാ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്. ര​ണ്ടു​ദി​വ​സം​മു​ന്പ് പാ​ല​ക്കു​ഴി​ക്കു​പോ​യ ഓ​ട്ടോ​യാ​ത്ര​ക്കാ​ർ താ​ണി​ച്ചു​വ​ട്ടി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ​പെ​ട്ടു.

ആ​ന​ക​ൾ ഓ​ട്ടോ​യ്ക്കു​നേ​രെ പാ​ഞ്ഞ​ടു​ത്ത​പ്പോ​ൾ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ്രാ​ണ​ര​ക്ഷാ​ർ​ഥം സ​മീ​പ​ത്തെ മ​ര​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ല്ലം​പ​രു​ത മു​ത​ൽ താ​ണി​ച്ചു​വ​ടു​വ​രെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം പീ​ച്ചി വ​നാ​തി​ർ​ത്തി​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് മൂ​ന്നു​കി​ലോ​മീ​റ്റ​ർ ദൂ​രം ആ​ൾ​താ​മ​സ​മി​ല്ല. സ്വ​കാ​ര്യ​തോ​ട്ട​ങ്ങ​ളും വ​ന​വും ഒ​രേ നി​ര​പ്പി​ലാ​യ​തി​നാ​ൽ ആ​ന​ക​ൾ​ക്ക് ടാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് തോ​ട്ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​നും എ​ളു​പ്പ​മാ​ണ്.

വൈ​ദ്യു​തി​ലൈ​ൻ പോ​കു​ന്ന റോ​ഡി​ൽ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ര​ണ്ടാ​ഴ്ച​മു​ന്പ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നു പ്രാ​രം​ഭ​ന​ട​പ​ടി​പോ​ലും അ​ധി​കൃ​ത​ർ തു​ട​ങ്ങി​യി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.ആ​ന​യെ തു​ര​ത്താ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്നി​മേ​രി എ​സ്റ്റേ​റ്റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ആ​നി​മ​ൽ റി​പ്പ​ല്ല​ന്‍റ് എ​ന്ന സൗ​രോ​ർ​ജം സാ​ങ്കേ​തി​ക​വി​ദ്യ വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ച് ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഒ​രു സ്വ​കാ​ര്യ​തോ​ട്ട​ത്തി​നു മാ​ത്രം സം​ര​ക്ഷ​ണം ന​ല്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.പ​നം​ങ്കു​റ്റി ഭാ​ഗ​ത്തു​നി​ന്നും തു​ട​ങ്ങി​യ സോ​ളാ​ർ ഫെ​ൻ​സിം​ഗ് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നൊ​പ്പം സ്ഥി​ര​മാ​യി ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ട്ര​ഞ്ചു​ക​ളും വ​ഴി​വി​ള​ക്കും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.