മാ​നം ക​റു​ത്താ​ൽ അ​ട്ട​പ്പാ​ടി അ​ന്ധ​കാ​ര​ത്തി​ൽ
Thursday, June 13, 2019 11:08 PM IST
അ​ഗ​ളി: വൈ​ദ്യു​തി​പ്ര​തി​സ​ന്ധി അ​ട്ട​പ്പാ​ടി​യു​ടെ ശാ​പ​മാ​യ​താ​യി മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ​രാ​തി. മ​ഴ​യൊ​ന്നു ചാ​റി​യാ​ൽ മാ​നം ക​റു​ത്താ​ൽ അ​ട്ട​പ്പാ​ടി​യി​ൽ വൈ​ദ്യു​തി​വി​ത​ര​ണം നി​ല​യ്ക്കും. അ​ഗ​ളി​യി​ലും കി​ഴ​ക്ക​ൻ അ​ട്ട​പ്പാ​ടി​യു​ടെ ഏ​താ​നും ഭാ​ഗ​ങ്ങ​ളും ഒ​ഴി​ച്ചാ​ൽ മ​റ്റെ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​റ​ന്‍റി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്.

കാ​ല​വ​ർ​ഷം അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നു ര​ണ്ടാ​ഴ്ച​മു​ന്പു ത​ന്നെ കാ​ര​റ, മു​ണ്ട​ൻ​പാ​റ, ജെ​ല്ലി​പ്പാ​റ, ക​ള്ള​മ​ല, മു​ക്കാ​ലി, കു​റ​വ​ൻ​പാ​ടി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ അ​ടി​ക്ക​ടി വൈ​ദ്യു​തി​വ​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. നാ​ലു​ദി​വ​സ​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല ഭാ​ഗ​ത്ത് വൈ​ദ്യു​തി​യി​ല്ല. നി​ല​വി​ൽ മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​വ​രെ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ ഉ​ള്ള​തി​നാ​ൽ അ​ര​ലി​റ്റ​ർ മ​ണ്ണെ​ണ്ണ മാ​ത്ര​മാ​ണ് ഒ​രു കു​ടും​ബ​ത്തി​നു ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​റ​ന്‍റും മ​ണ്ണെ​ണ്ണ​യു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​രും ആ​ദി​വാ​സി​ക​ളും പ​രാ​തി​പ്പെ​ട്ടു. കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ ചെ​യ്യേ​ണ്ട സ​മ​യ​ത്ത് ജോ​ലി ചെ​യ്യാ​ത്ത​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യം നി​ല​നി​ല്ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നു അ​റു​തി ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.