ത​ട​യ​ണ​യ്ക്കാ​യി ക​നാ​ൽ വീ​തി​കൂ​ട്ടൽ പ്രവൃത്തി തു​ട​ങ്ങി
Saturday, June 15, 2019 12:42 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി വ​ണ്ടി​ത്തോ​ട്ടി​ൽ ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​നാ​ൽ വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. വ​ണ്ടി​ത്തോ​ട്ടി​ൽ​നി​ന്നും അ​ഞ്ഞൂ​റു​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് കൊ​റ്റ​മം​ഗ​ലം ഭാ​ഗ​ത്ത് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1500 ദി​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്. ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ര​ണ്ടു​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് വീ​തി​കൂ​ട്ടു​ന്ന​ത്.

ത​ട​യ​ണ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ 25-ഓ​ളം ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​യും. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മു​ന്പ് 735 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ പ​ണി ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് നി​ർ​ത്തി​വ​ച്ച ജോ​ലി​യാ​ണ് ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ​ൽ ചാ​ക്കും ക​രി​ങ്ക​ല്ലും നി​ര​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ടം ത​ട​യ​ണ നി​ർ​മാ​ണം. പി​ന്നീ​ട് ക​രാ​റു​കാ​രെ​കൊ​ണ്ട് ബ​ണ്ടു​നി​ർ​മി​ക്കും. അ​ന്പ​തോ​ളം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.