അ​ശാ​സ്ത്രീയമാ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം: അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു
Saturday, June 15, 2019 12:42 AM IST
ക​ല്ല​ടി​ക്കോ​ട്: അ​ശാ​സ്ത്രി​യ​വും നി​രു​ത്ത​ര​വാ​ദ​പ​ര​വു​മാ​യ ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​താ​യി പ​രാ​തി.
പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പ​ത​യി​ൽ ചി​റ​ക്ക​ൽ​പ്പ​ടി​മു​ത​ൽ മു​ണ്ടൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കാ​ഞ്ഞി​ക്കു​ളം സ്കൂ​ൾ വ​ള​വി​ലും ക​രി​ന്പ പ​ള്ളി​പ്പ​ടി​യി​ലും ത​ച്ച​ന്പാ​റ മു​ള്ള​ത്തു​പാ​റ​യി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി
നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മു​ള്ള​ത്തു​പാ​റ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​ത്തി​യി​ട്ട കാ​റി​ൽ മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ക​രി​ന്പ പ​ള്ളി​പ്പ​ടി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഓ​വു​പാ​ല​ത്തി​ലെ ഹ​ന്പി​ൽ ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​റ്റൊ​രു ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ന്തി​ൽ രാ​ജ്, ഗോ​ഗു​ൽ രാ​ജ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ക്കു​ള​ത്ത് വീ​ട്ടി​ലേ​യ്ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു​ക​യ​റി​യ മി​നി ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ച് ത​ക​ർ​ത്തു.
ക​രി​ങ്ക​ല്ല​ത്താ​ണി​മു​ത​ൽ ഒ​ല​വ​ക്കോ​ട് താ​ണാ​വു​വ​രെ​യു​ള്ള റോ​ഡാ​ണ് വീ​തി​കൂ​ട്ടി പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ ഓ​വു​ചാ​ലു​ക​ൾ പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഇ​രു​പു​റ​ത്തും മെ​റ്റ​ലി​ട്ട് ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.
റോ​ഡി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ കി​ട​ക്കു​ന്ന ഈ ​മെ​റ്റ​ൽ​ക്കൂ​ന​യി​ൽ ത​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.
നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. മ​ഴ​തു​ട​ങ്ങി​യ​തോ​ടെ വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട റോ​ഡു​ക​ളി​ൽ വെ​ള്ളം​കെ​ട്ടി നി​ല്ക്കു​ന്ന​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം പ​ന​യ​ന്പാ​ട​ത്ത് നി​യ​ന്ത്ര​ണം തെ​റ്റി ബൈ​ക്ക് മ​റി​ഞ്ഞെ​ങ്കി​ലും പി​ന്നാ​ലെ വ​ന്ന ലോ​റി പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​തി​നാ​ൽ വലിയ അ​പ​ക​ടം ഒ​ഴി​വാ​യി. പു​തു​ക്കി നി​ർ​മി​ച്ച ഓ​വു​ചാ​ൽ പാ​ല​ങ്ങ​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളും നി​ര​പ്പാ​ക്കി ടാ​ർ ചെ​യ്ത് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.