ക​ഞ്ചി​ക്കോ​ട് സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളിൽ വീ​ണ്ടും നൂ​റു​മേ​നി​ ഹാജർ
Saturday, June 15, 2019 12:42 AM IST
ക​ഞ്ചി​ക്കോ​ട്: ആ​റാം സാ​ധ്യാ​യ ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ക​ഞ്ചി​ക്കോ​ട് സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​വും ഒ​ന്നാം​ക്ലാ​സി​ൽ നൂ​റി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി. മ​റ്റു ക്ലാ​സു​ക​ളി​ലേ​ക്കു മു​പ്പ​തു വി​ദ്യാ​ർ​ഥി​ക​ളും പ്രീ​പ്രൈ​മ​റി​യി​ൽ 118 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് എ​ത്തി​യ​ത്.
583 വി​ദ്യാ​ർ​ഥി​ക​ളു​ള്ള വി​ദ്യാ​ല​യ​ത്തി​ൽ പ​തി​മൂ​ന്നു​വ​ർ​ഷ​മാ​യി പ്യാ​രേ​ലാ​ൽ ബ​ഡ് ക​ന്പ​നി​യു​ട​മ ഗോ​യ​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ല്കു​ന്നു​ണ്ട്.സ്കൂ​ളി​ലെ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചു.
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കൂ​ടു​ന്ന ഇ​ക്കാ​ല​ത്ത് ഈ ​വി​ദ്യാ​ല​യം പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ്.

റോ​ഡ് ഉ​ദ്ഘാ​ട​നം

ശ്രീ​കൃ​ഷ്ണ​പു​രം: പ​രി​യാ​ന​ന്പ​റ്റ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​വ​ശം ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ പേ​രാ​ന്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന പ്രാ​യ​മു​ള്ള​വ​ർ, ആ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ക്ഷേ​ത്ര​പ​ട​വു​ക​ൾ ഇ​റ​ങ്ങാ​തെ ക്ഷേ​ത്ര​ന​ട​യി​ൽ എ​ത്തി തൊ​ഴാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്.