പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഇന്ന് മുതൽ ശേ​ഖ​രി​ക്കും
Saturday, June 15, 2019 12:42 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഇന്ന് മുതൽ ശേ​ഖ​രി​ക്കാ​ൻ ആ​രം​ഭി​ക്കും. അ​ജൈ​വം, സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ, ഇ​വേ​സ്റ്റ് തു​ട​ങ്ങി​യ​വ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി ശേ​ഖ​രി​ക്കും. ഓ​രോ മാ​ലി​ന്യ​വും ശേ​ഖ​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന മാ​ലി​ന്യ​ശേ​ഖ​ര​ണ ക​ല​ണ്ട​ർ ന​ഗ​ര​സ​ഭ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യും.
മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ക്കേ​ണ്ട​തെ​ങ്ങ​നെ, ഏ​തെ​ല്ലാം ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​ൽ​കേ​ണ്ട​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ക​ല​ണ്ട​റി​ലു​ണ്ടാ​കും. ഇ​ത​നു​സ​രി​ച്ചാ​യി​രി​ക്ക​ണം മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​ന​യെ ഏ​ൽ​പ്പി​ക്കേ​ണ്ട​ത്.
വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ​മാ​ലി​ന്യ​ത്തി​ന് 100 രൂ​പ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​വ​യ്ക്ക് 25 കി​ലോ​യ്ക്ക് 300 രൂ​പ​യു​മാ​ണ് പ്ര​തി​മാ​സം ഈ​ടാ​ക്കു​ക. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം 25 കി​ലോ​യി​ൽ അ​ധി​ക​മാ​യാ​ൽ അ​ധി​കം വ​രു​ന്ന ഓ​രോ 10 കി​ലോ​യ്ക്കും 100 രൂ​പ വീ​തം അ​ധി​ക​ചാ​ർ​ജ്ജ് ഈ​ടാ​ക്കും.
ന​ഗ​ര​സ​ഭ​യു​ടെ ഓ​രോ വാ​ർ​ഡി​ലും ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ മാ​ലി​ന്യം ശേ​ഖ​രി​ച്ച് വാ​ർ​ഡു​ക​ളി​ലെ നി​ശ്ചി​ത സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക​യും ഇ​വി​ടെ നി​ന്നും ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​സം​സ്ക്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് നീ​ക്കു​ക​യും ചെ​യ്യും. കു​പ്പി, പ്ലാ​സ്റ്റി​ക്, തു​ണി എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​ണ് മാ​ലി​ന്യ​സം​സ്ക്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് നീ​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ലും ഇ​വേ​സ്റ്റ്്, അ​ത്ത​ര​ത്തി​ലു​ള്ള മ​റ്റു അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലു​മാ​യി​രി​ക്കും വീ​ടു​ക​ളി​ൽ നി​ന്നും ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ക.