നിങ്ങള്‌ തള്ളുന്ന മാലിന്യം ഭക്ഷിക്കുന്നത് ആ​ട്ടി​ൻ​കൂ​ട്ടമാണ്...
Saturday, June 15, 2019 12:42 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: പു​ത്ത​ൻ​പാ​ത​യി​ൽ റോ​ഡു​വ​ക്കി​ൽ കു​ന്നു​കൂ​ടി​യ മാ​ലി​ന്യം ആ​ട്ടി​ൻ​കൂ​ട്ടം ഭ​ക്ഷി​ക്കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ടൗ​ണി​ലെ വ്യാ​പാ​രി​ക​ളാ​ണ് രാ​ത്രി​കാ​ല​ത്ത് ഭ​ക്ഷ​ണ, പ​ച്ച​ക്ക​റി മാ​ലി​ന്യം മു​ത​ലാ​യ​വ നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നാ​ല്ക്കാ​ലി​ക​ൾ ക​ടി​ച്ചു​തി​ന്നു​ന്ന​തോ​ടെ വ​ൻ​കു​ട​ലി​ലെ​ത്തു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
മു​ൻ​കാ​ല​ത്ത് ഒ​രു പ​ശു​ക്കു​ട്ടി​യും ര​ണ്ട് ആ​ടു​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വ​യ​റ്റി​ൽ ചെ​ന്ന​തി​നെ തു​ട​ർ​ന്ന് വ​യ​ർ സ്തം​ഭി​ച്ച് ച​ത്തി​രു​ന്നു.
നാ​ട്ടി​ലു​ട​നീ​ളം മാ​ലി​ന്യ​നീ​ക്ക​ത്തി​ന് മു​ൻ​ഗ​ണ​ന ന​ല്കി ശു​ചീ​ക​ര​ണം സു​താ​ര്യ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഇ​നി​യും തു​ട​ക്ക​മാ​യി​ട്ടി​ല്ല.
അ​ണി​ക്കോ​ട്, വ​ണ്ണാ​മ​ട റോ​ഡ്, ആ​ർ.​വി.​പു​തൂ​ർ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ക്കൂ​ന്പാ​രം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ മ​ഴ​പെ​യ്താ​ൽ ചീ​ഞ്ഞ മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി പെ​രു​കു​ന്ന​തി​നും കൊ​തു​കു​ശ​ല്യം വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​കും.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മാ​ലി​ന്യം ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം ശ​ക്ത​മാ​ണ്.