ഡി​എ​ഫ്ഒ മാ​ർ​ച്ച് ന​ട​ത്തും
Saturday, June 15, 2019 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ട്ടു​മൃ​ഗ ശ​ല്യ​ത്തി​ൽ​നി​ന്നും വി​ള​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക​സം​ഘം ഡി​എ​ഫ്ഒ മാ​ർ​ച്ച് ന​ട​ത്തും. ഇ​ന്നു​ രാ​വി​ലെ നെന്മാ​റ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ച് കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ക​ണ​ച്ചി​പ​രു​ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി ക​ണ​ച്ചി​പ​രു​ത ര​ജ​നീ​ഷി​ന്‍റെ നാ​ലാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. പു​ലി, ക​ടു​വ തു​ട​ങ്ങി​യ​വ​യു​ടെ ആ​ക്ര​മ​ണ​വും വ്യാ​പ​ക​മാ​ണ്.
കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള ക​ർ​ഷ​ക​സം​ഘം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.