തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Saturday, June 15, 2019 12:42 AM IST
മേ​ലാ​ർ​ക്കോ​ട്: മേ​ലാ​ർ​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഒ​ന്പ​തു​ദി​വ​സ​ങ്ങ​ളി​ലാ​യി വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ന്നു. തി​രു​നാ​ൾ ദി​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​തോ​മ​സ് ആ​രി​ശേ​രി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. വി​ശു​ദ്ധ​ന്‍റെ നാ​മ​ധാ​രി​ക​ളാ​യ​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്നു നൊ​വേ​ന, ല​ദീ​ഞ്ഞ്, നേ​ർ​ച്ച​വി​ത​ര​ണം, തി​രു​ശേ​ഷി​പ്പ് ചും​ബ​നം എ​ന്നി​വ​യു​മു​ണ്ടാ​യി.

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ

അ​ഗ​ളി: അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ്ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ എ​ട്ട്, 12, 13 വാ​ർ​ഡു​ക​ളി​ലേത് ഇന്ന് നെ​ല്ലി​പ്പ​തി​യി​ലും ഒ​ന്പ​ത്, പ​തി​നാ​ല്, 15 വാ​ർ​ഡു​ക​ളി​ലെ കാ​ർ​ഡ് പു​തു​ക്ക​ൽ, 16, 17 തീ​യ​തി​ക​ളി​ൽ കാ​ര​റ ഗ്രാ​മ​കേ​ന്ദ്ര​ത്തി​ലും 10, 18 വാ​ർ​ഡു​ക​ളി​ലെ 18, 19 തീ​യ​തി​ക​ളി​ൽ ഒ​മ്മ​ല​യി​ലും 11, 17, 16 വാ​ർ​ഡു​ക​ളി​ലെ 20, 21 തീ​യ​തി​ക​ളി​ലാ​യി ജെ​ല്ലി​പ്പാ​റ​യി​ലും ന​ട​ക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.