മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​നി സ്മാ​ർ​ട്ട്
Saturday, June 15, 2019 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ആ​സ്ഥാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്മാ​ർ​ട്ടാ​കു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നും സ്മാ​ർ​ട്ടാ​കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ പാ​ത​യി​ലാ​ണ്. ന​ഗ​ര​ത്തി​ന് സ്മാ​ർ​ട്ട് സു​ര​ക്ഷാ കേ​ന്ദ്ര​മൊ​രു​ക്കി മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ആ​ക​ർ​ഷ​ക​മാ​യ വ​ർ​ണ ഭേ​ദ​ങ്ങ​ളോ​ടെ​യാ​ണ് സ്റ്റേ​ഷ​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ പു​തു​ശോ​ഭ​യേ​കു​ന്ന​ത്.
ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്കു​ന്ന​ത്. ആ​ഡം​ബ​ര സൗ​ധ​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കും വി​ധ​മാ​ണ് പ​രാ​തി​ക്കാ​ർ​ക്കാ​യു​ള്ള സ്വീ​ക​ര​ണ​മു​റി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. തു​ട​ർ​ന്ന് ഇ​ത് പൂ​ർ​ണ​മാ​യും ശീ​തി​ക​രി​ക്കും.
വി​വി​ധ പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക് സ്വ​സ്ഥ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക കൂ​ടി​യാ​ണ് ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏ​ക​ദേ​ശം പ​തി​ന​ഞ്ച് ല​ക്ഷം​രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഇ​തി​ൽ സ​ർ​ക്കാ​ർ അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് റോ​ട്ട​റി ക്ല​ബ്, അ​രി​യൂ​ർ, കു​മ​രം​പു​ത്തു​ർ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ന്നി​വ സ​ഹാ​യ​വു​മാ​യി എ​ത്തു​ന്നു​ണ്ട്. തു​ട​ർ​ന്നും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ നി​ർ​ലോ​ഭ സ​ഹ​ക​ര​ണം പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മോ​ഡി കൂ​ട്ടു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്റ്റേ​ഷ​ന്‍റെ മു​റ്റം ഇ​ൻ​റ​ർ​ലോ​ക്ക് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ധ​ന​സ​ഹാ​യം ഇ​തി​നാ​യി ന​ല്കി​യി​രു​ന്നു.
സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഹൈ​മാ​സ്റ്റ് ലെ​റ്റ് എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് ന​ല്കും.
ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​കാ​ര​ഭം​ഗി ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലേ​ക്കു​യ​രും. മ​ണ​ർ​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ദു​രി​ത​ങ്ങ​ളു​ടെ ക​ൽ​പ്പ​ട​വു​ക​ൾ ക​യ​റി​യാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ ന​വീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​നി​ല്ക്കു​ന്ന​ത്.
ആ​ധു​നി​ക രീ​തി​യി​ലു​ള്ള റി​സ​പ്ഷ​നും വെ​ളി​ച്ച​വി​താ​ന​ങ്ങ​ളും ടൈ​ൽ​സും ഇ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം സ്മാ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.