നെ​ല്ലി​യാ​ന്പ​തി ഓ​റ​ഞ്ച് ഫാ​മി​ൽ ജീ​വ​ന​ക്കാ​ർ കു​റ​വ്; പദ്ധതികൾ പാതിയിൽ
Saturday, June 15, 2019 12:44 AM IST
നെ​ല്ലി​യാ​ന്പ​തി: വ​ർ​ഷം​തോ​റും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ഷ്ട​ത്തി​ൽ​നി​ന്നും ക​ര​ക​യ​റാ​ൻ സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​നു ക​ഴി​യു​ന്നി​ല്ല.
മാ​റി​വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ​ല​തും ന​ഷ്ട​മേ കൊ​യ്തി​ട്ടു​ള്ളൂ.
ഫാ​മി​ന്‍റെ നി​ല​വി​ലു​ള്ള സ്ഥി​തി ദ​യ​നീ​യ​മാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഫാ​മി​ന്‍റെ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​ല്ലാ സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​രും തൃ​പ്ത​ര​ല്ല. ഒ​ട്ടേ​റെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ ഫാ​മി​ന്‍റെ ഇ​ട​പാ​ടു​ക​ളി​ൽ ഇ​ട​പെ​ട്ട വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.
ചെ​ല​വ​ഴി​ക്കു​ന്ന പ​ണ​ത്തി​നു വ്യ​ക്ത​മാ​യ ക​ണ​ക്കോ മ​റ്റു രേ​ഖ​ക​ളോ ഇ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. ദി​ശ​മാ​റി​പോ​യ പ​ദ്ധ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ വ്യ​ക്ത​മാ​യ ക​ണ​ക്കു നി​ര​ത്താ​നാ​കാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.
ഫാ​മി​ന്‍റെ മു​ഴു​വ​ൻ ന​ട​ത്തി​പ്പി​നും ചു​ക്കാ​ൻ പി​ടി​ക്കേ​ണ്ട സൂ​പ്ര​ണ്ട് ത​സ്തി​ക പ​ല​പ്പോ​ഴും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തു ഫാ​മി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു.
നി​യ​മ​നം ല​ഭി​ച്ചെ​ത്തു​ന്ന സൂ​പ്ര​ണ്ടു​മാ​ർ കു​റ​ച്ചു​വ​ർ​ഷ​ത്തേ​ക്ക് സ്ഥി​ര​മാ​യി നി​ല്ക്കാ​തെ സ്ഥ​ലം​മാ​റ്റം ചോ​ദി​ച്ചു​വാ​ങ്ങി പോ​കുകയാണത്രെ. പ​ല​പ​ദ്ധ​തി​ക​ളും നി​ല​ച്ചു​പോ​കു​ന്ന സ്ഥി​തി വ​ലി​യ ബാ​ധ്യ​ത​യാ​ണു വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.
ഫാ​മി​ലെ ജോ​ലി​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു ആ​ക്ഷേ​പ​മു​ണ്ട്.
ബാ​ല്യ​കാ​ല​ത്തെ ഓ​ർ​മ​ക​ളു​മാ​യി കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി​എം.​സു​ധീ​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം നെ​ല്ലി​യാ​ന്പ​തി​യി​ലെ​ത്തി​യി​രു​ന്നു.
ഫാ​മി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​മാ​യി സം​വ​ദി​ച്ച അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ൾ​ക്കു പ​രി​ഹാ​രം​തേ​ടി വ​കു​പ്പു​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നു ക​ത്തു​ന​ല്കി.
ഫാ​മി​ൽ ചെ​യ്തു​വ​രു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ രേ​ഖ​ക​ളു​ണ്ടാ​ക്കു​ക, മാ​റി​പോ​കു​ന്ന​വ​രെ അ​ല്ലാ​തെ സ്ഥി​ര​മാ​യ ഒ​രു സൂ​പ്ര​ണ്ടി​നെ നി​യ​മി​ക്കു​ക,
ഫാ​മി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി നി​ജ​പ്പെ​ടു​ത്തി കാ​ർ​ഷി​ക ക​ല​ണ്ട​ർ ത​യാ​റാ​ക്കി കൂ​ടു​ത​ൽ ഓ​റ​ഞ്ച്, പാ​ഷ​ൻ​ഫ്രൂ​ട്ട്, ഏ​ലം, കു​രു​മു​ള​ക്, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചായിരുന്നു സു​ധീ​ര​ന്‍റെ ക​ത്ത്.