വി​ദൂ​ര ഉൗ​രു​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു
Saturday, June 15, 2019 12:44 AM IST
അ​ഗ​ളി: മ​ഴ​ക്കാ​ല​ത്ത് ഭ​വാ​നി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യാ​ൽ ഒ​റ്റ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഗ​ല​സി, തു​ടു​ക്കി, മു​രു​ഗ​ള, കി​ണ​റ്റു​ക​ര വി​ദൂ​ര ഉൗ​രു​ക​ളി​ലേ​ക്ക് ഐ​ടി​ടി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു.
മ​ഴ​ക്കാ​ല​ത്ത് ഉൗ​രു​ക​ളി​ൽ പ​ട്ടി​ണി​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​യി​ട്ടാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തെ​ന്ന് ഐ​ടി​ഡി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കൃ​ഷ്ണ​പ്ര​കാ​ശ് പ​റ​ഞ്ഞു. മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നു മു​ന്പാ​യി ഒ​റ്റ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള മു​ഴു​വ​ൻ ഉൗ​രു​ക​ളി​ലും ഭ​ക്ഷ​ണ​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​മെ​ന്നും പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. നദികൾ കരകവിഞ്ഞാൽ ഊരു കളുടെ സ്ഥിതി ദയനീയമാണ്.