സു​ര​ക്ഷി​ത ര​ക്തം സ​ന്ദേ​ശം പ​ക​ർ​ന്ന് ര​ക്ത​ദാ​താ ദി​നാ​ച​ര​ണം
Saturday, June 15, 2019 12:44 AM IST
പാലക്കാട്: ര​ക്ത​ദാ​നം വ​ഴി ര​ക്ത​ദാ​താ​വി​ന്‍റെ മ​ന​സ്സും ശ​രീ​ര​വും കൂ​ടു​ത​ൽ ഉൗ​ർ​ജ്ജ​സ്വ​ല​മാ​കു​ക​യാ​ണെ​ന്ന സ​ന്ദേ​ശം പ​ങ്കു​വെ​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേയും മേ​ഴ്സി​കോ​ളേ​ജ് എ​ൻ.​എ​സ്.​എ​സ് യൂ​ണി​റ്റി​ന്‍റേയും നേ​തൃ​ത്വ​ത്തി​ൽ ലോ​ക ര​ക്ത​ദാ​താ ദി​നം ആ​ച​രി​ച്ചു. പാ​ല​ക്കാ​ട് മേ​ഴ്സി കോ​ളേ​ജി​ൽ ന​ട​ന്ന ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി നി​ർ​വ്വ​ഹി​ച്ചു. ര​ക്ത​ദാ​നം ചെ​യ്യാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് സ​മൂ​ഹ​ത്തെ സ​ജ്ജ​മാ​ക്കാ​ൻ ഓ​രോ​രു​ത്ത​രും സു​ര​ക്ഷി​ത ര​ക്തം എ​ല്ലാ​വ​ർ​ക്കും എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി ബ്ള​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​രാ​ധി​ക സു​കേ​തു ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സെടുത്തു.
ഡി.​എം.​ഒ ഡോ.​കെ.​പി റീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഴ്സി കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി.​ഗി​സ​ബ​ല്ല അ​ധ്യ​ക്ഷ​യാ​യി. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ര​ക്തം ദാ​നം ചെ​യ്ത വി.​കെ വി​നോ​ദ്, സ്ത്രീ ​ദാ​താ​വാ​യ ഷീ​ല മാ​ത്യു എ​ന്നി​വ​രെ​വ​രെ​യും ര​ക്ത ദാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​ന് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, ഡി.​വൈ.​എ​ഫ്.​ഐ എ​ന്ന സം​ഘ​ട​ന​ക​ളെ​യും പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ പോ​സ്റ്റ​ർ രൂ​പ​ക​ൽ​പ്പ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി. ജി​ല്ലാ ആ​ർ.​സി.​എ​ച്ച് ഓ​ഫീ​സ​ർ ടി.​കെ ജ​യ​ന്തി, ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ എ.​കെ അ​നി​ത, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​എ സ​ന്തോ​ഷ് കു​മാ​ർ. മേ​ഴ്സി കോ​ളേ​ജ് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ഞ്ജു കൃ​ഷ്ണ, പി ​ഡി എ​ൻ പി ​പ്ര​തി​നി​ധി എ ​സു​മ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.