ര​മ്യ ഹ​രി​ദാ​സി​ന് ക​ട​പ്പാ​റ കോ​ള​നി​യി​ൽ സ്വീ​ക​ര​ണം
Saturday, June 15, 2019 10:38 PM IST
മം​ഗ​ലം​ഡാം: ആ​ല​ത്തൂ​രി​ലെ നി​യു​ക്ത എം​പി ര​മ്യ ഹ​രി​ദാ​സി​ന് ക​ട​പ്പാ​റ ആ​ദി​വാ​സി​കോ​ള​നി​യി​ൽ സ്വീ​ക​ര​ണം ന​ല്കി. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും വേ​ദ​ന​ക​ളും ദുഃ​ഖ​ങ്ങ​ളു​മെ​ല്ലാം സ്വ​ന്തം സ​ഹോ​ദ​രി​യെ​പോ​ലെ ക​ണ്ടാ​യി​രു​ന്നു ആ​ദി​വാ​സി​ക​ൾ മ​ന​സു​തു​റ​ന്ന​ത്. ര​മ്യ ക​ട​പ്പാ​റ​യി​ലെ​ത്തു​ന്നു​ണ്ടെ​ന്നു അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ അ​വ​രെ നേ​രി​ൽ കാ​ണാ​നും സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കാ​നും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ജം​ഗ്ഷ​നു​ക​ളി​ൽ എ​ത്തി​യി​രു​ന്നു.
ഭൂ​മി​ക്കും വീ​ടി​നു​മാ​യി മൂ​ന്നു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി രാ​പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി​ക​ൾ മൂ​പ്പ​ൻ വേ​ലാ​യു​ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​മ്യ​ക്ക് നി​വേ​ദ​നം ന​ല്കി. നി​ല​വി​ലു​ള്ള വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ക​ക്കൂ​സ് സൗ​ക​ര്യ​മി​ല്ലെ​ന്നും ഭൂ​മി​യും വീ​ടും ല​ഭി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നി​വേ​ദ​നം.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക​ട​പ്പാ​റ-​ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി റോ​ഡി​ന്‍റെ നി​ർ​മാ​ണ​വും പോ​ത്തം​തോ​ട്ടി​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടും ത​ളി​ക​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ളും നി​വേ​ദ​നം ന​ല്കി.

മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ അ​മ്മ​മാ​രു​ടെ വ​ലി​യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു ര​മ്യ​യ്ക്ക് ന​ല്കി​യ​ത്. വി​കാ​രി ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ക​ട​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​വി​കാ​രി ഫാ. ​ജി​നോ പു​ര​മ​ഠ​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ക​ട​പ്പാ​റ മെം​ബ​ർ ബെ​ന്നി ജോ​സ​ഫ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ, അ​ഡ്വ. കു​ശ​ല​കു​മാ​ർ, പാ​ള​യം പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ ര​മ്യ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പൊ​ൻ​ക​ണ്ടം, പൈ​ത​ല, മം​ഗ​ലം​ഡാം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.