സ്വകാര്യബസ് നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു
Saturday, June 15, 2019 10:38 PM IST
പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ൽ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 10.40നാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രു​ക്കി​ല്ല. പ​റ​ളി- കോ​ട്ടാ​യി റൂ​ട്ടി​ൽ ഓ​ടു​ന്ന ബ​സാ​ണ് ബ്രേ​ക്ക് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ട്രാ​ക്കി​ൽ​നി​ന്നും എ​ടു​ത്ത ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ഴി​യി​ൽ വീ​ണ​പ്പോ​ൾ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ടു. പി​ന്നീ​ട് വീ​ണ്ടും മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ഴാ​ണ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് കാ​റി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ച്ച​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. കാ​റി​ന്‍റെ​യും ബ​സി​ന്‍റെ​യും മു​ൻ​വ​ശം ത​ക​ർ​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ടി.​ബി. റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.