കാ​ഞ്ഞി​ര​പ്പു​ഴ-​ചി​റ​യ്ക്ക​ൽ​പ്പ​ടി റോ​ഡി​ന് വീ​തി​കു​റ​വ്
Saturday, June 15, 2019 10:38 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ-​ചി​റ​യ്ക്ക​ൽ​പ്പ​ടി റോ​ഡ് വീ​തി​കു​റ​വെ​ന്ന പ​രാ​തി ശ​ക്തം. റോ​ഡ​തി​രി​ന്‍റെ അ​ള​വി​ലെ അ​പാ​ക​ത​യെ ചൊ​ല്ലി​യാ​ണ് പ്ര​തി​ഷേ​ധം. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലേ​ക്കു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​യ​ത്.
അ​ന്ന് റോ​ഡി​ന് പ​തി​നേ​ഴു മീ​റ്റ​ർ വീ​തി​യു​ള്ള​താ​യി പ​റ​യു​ന​നു. തു​ട​ർ​ന്ന് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 2018 ഡി​സം​ബ​ർ 14 നാ​ണ് ക​രാ​റു​കാ​രാ​യ ആ​ർ​എ​സ് ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്്ഷ​ൻ​സി​നു കൈ​മാ​റി​യ​ത്.
ഇ​തേ​തു​ട​ർ​ന്ന് ആ​ദ്യ​പ​ടി​യാ​യി അ​ഴു​ക്കു​ചാ​ലി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. എ​ന്നാ​ൽ കാ​ഞ്ഞി​രം സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ പ​ല പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും പ​തി​നേ​ഴ് മീ​റ്റ​റി​ൽ നി​ന്ന് അ​ള​വു കു​റ​ഞ്ഞു​ക​ണ്ട​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം.
ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പി​ഡ​ബ്ല്യു താ​ത്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ എ​ഫ് എം​ബി ഉ​പ​യോ​ഗി​ച്ചാ​ണ് അ​ള​വു ന​ട​ത്തു​ന്ന​തെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി. മ​റു​ഭാ​ഗ​ത്ത് എ​ൽ​ഡി​എ​ഫും അ​ണി​നി​ര​ന്ന​തോ​ടെ വാ​ക്കേ​റ്റ​മു​യ​ർ​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ള​വ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​ള​വി​ൽ കൃ​ത്രി​മ​മു​ണ്ടെ​ന്നും ജി​ല്ലാ സ​ർ​വേ​യ​റെ​കൊ​ണ്ട് അ​ള​വ് ന​ട​ത്ത​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു​പു​റ​മെ ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡി​ന്‍റെ നി​ല​വാ​ര​ത്തി​ൽ ഏ​റെ കു​റ​വു​ള്ള​താ​യും ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡു​നി​ർ​മാ​ണ​ത്തി​നാ​യി കാ​ഞ്ഞി​രം ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ വീ​തി കു​റ​വാ​ണെ​ന്നും അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.