നി​യു​ക്ത എം​പി​ക്ക് സ്വീ​ക​ര​ണം ന​ല്കി
Saturday, June 15, 2019 10:38 PM IST
അ​ഗ​ളി: നി​യു​ക്ത എം​പി വി.​കെ.​ശ്രീ​ക​ണ്ഠ​ന് ക​ൽ​ക്ക​ണ്ടി മ​ണ്ല​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി. മു​ക്കാ​ലി ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്നു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക് ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ബൈ​ക്ക് റാ​ലി​യു​ടെ അ​ക​ന്പ​ടി​യോ​ടെ ക​ൽ​ക്ക​ണ്ടി ജം​ഗ്ഷ​നി​ലെ​ത്തി. തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്കന്മാ​ർ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. ക​ൽ​ക്ക​ണ്ടി മ​ണ്ഡ​ല​ത്തി​ലെ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ മൊ​മെന്‍റോ ന​ല്കി ആ​ദ​രി​ച്ചു. എം​എ​ൽ​എ അ​ഡ്വ.​എ​ൻ.​ഷം​സു​ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൽ​ക്ക​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ബി​നോ​യി കു​മ്മം​കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​ര​ങ്ക​സ്വാ​മി സ്വാ​ഗ​ത​വും ന​വാ​സ് പ​ഴേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല, മേ​ഖ​ലാ നേ​താ​ക്ക​ൾ, യു​ഡി​എ​ഫ് നേ​താ​ക്കന്മാ​ർ പ​ങ്കെ​ടു​ത്തു. എം​എ​ൽ​എ എ​ൻ.​ഷം​സു​ദീ​ൻ, മ​റ്റു നേ​താ​ക്ക​ളാ​യ പി.​സി.​ബേ​ബി, എ​ൻ.​കെ.​ര​ഘു​ത്ത​മ​ൻ, കെ.​രാ​ജ​ൻ, ഷി​ബു സി​റി​യ​ക്, ജൈ​മോ​ൻ പാ​റ​യാ​നി​യി​ൽ, ത​ങ്ക​ച്ച​ൻ കാ​ട്ടേ​ക്കാ​ട്, കൃ​ഷ്ണ​മൂ​ർ​ത്തി, ചി​ന്ന​സ്വാ​മി ല​ളി​ത കൃ​ഷ്ണ​ൻ, സ​ലോ​മി ടീ​ച്ച​ർ, ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, ഷ​റ​ഫു​ദീ​ൻ, കെ.​ജെ.​മാ​ത്യു, ഏ.​ഷാ​ജു, ബി​നോ​യ് പൂ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.