പെ​രി​ന്പ​ടാ​രി- പോ​ത്തോ​ഴി​ക്കാ​വ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു
Saturday, June 15, 2019 10:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ഗ​ര​മേ​ഖ​ല​യാ​യ പെ​രി​ന്പ​ടാ​രി പോ​ത്തോ​ഴി​ക്കാ​വ് റോ​ഡി​ൽ വ്യാ​പ​ക രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. പെ​രി​ന്പ​ടാ​രി പോ​ത്തോ​ഴി​ക്കാ​വ് റോ​ഡി​ലെ സ്കൂ​ൾ​കു​ന്ന് ഭാ​ഗ​ത്താ​ണ് മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പ​കം.
പെ​രി​ന്പ​ടാ​രി ജി​എ​ൽ​പി സ്കൂ​ളി​ന് പി​റ​കു വ​ശ​ത്തു​ള്ള ഒ​ഴി​ഞ്ഞ കു​ന്നി​ൻ പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്ന​ത്. നി​ല​വി​ൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ടെ​സ്റ്റു​ക​ളും മ​റ്റും ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണി​വി​ടം.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു വ​രെ​യു​ള്ള​വ​ർ ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തു​ന്നു​ണ്ട്. സ​മീ​പ​ത്തെ കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ലാ​ണ് മാ​ലി​ന്യ​ക്കൂ​ന്പാ​രം കാ​ണ​പ്പെ​ടു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ സ​ജീ​വ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ശ്നം രൂ​ക്ഷ​മാ​കു​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.
പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​ലി​ന്യം എ​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കാ​ക്ക​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ കി​ണ​റു​ക​ളി​ൽ കൊ​ണ്ടു​പോ​യി ഇ​ടു​ന്നു​ണ്ട്. ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം ഉ​ണ്ടാ​കും. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഈ ​മാ​ലി​ന്യം ഒ​ന്നാ​കെ അ​ഴു​കി പ​ര​ന്നു​കി​ട​ക്കു​ക​യാ​ണ്.
ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ഇ​റ​ച്ചി​ക്ക​ട​ക​ൾ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.