മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ൽ, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​റ​ക്ക​ത്തി​ൽ
Saturday, June 15, 2019 10:40 PM IST
ത​ച്ച​ന്പാ​റ: ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം റോ​ഡി​ലെ ചാ​ലു​ക​ളി​ൽ തു​റ​ന്നു​വി​ട്ട് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്പോ​ഴും ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വി​ഭാ​ഗ​വും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​തെ ഉ​റ​ക്കം ന​ടി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി​പ​ര​ത്തു​ക​യാ​ണ്.
ര​ണ്ടു​ദി​വ​സ​മാ​യി ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു സ്കൂ​ളി​ന് മു​ന്പി​ൽ ഓ​ട​ക​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം അ​ട​ക്ക​മു​ള്ള​വ ഒ​ഴു​കി പ​രി​സ​രം മു​ഴു​വ​ൻ ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്.
മൂ​വാ​യി​ര​ത്തി​ൽ​പ​രം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ മു​ന്പി​ൽ ആ​രോ​ഗ്യ​ത്തി​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​നോ ആ​രോ​ഗ്യ​വ​കു​പ്പി​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ​ന​ങ്ങ​ൾ പ​രാ​തി​യു​മാ​യി ചെ​ന്ന​പ്പോ​ൾ ഓ​ട​യി​ൽ ഫി​നോ​യി​ൽ ഒ​ഴി​ച്ചു​പോ​വു​ക​യാ​ണ് ഹെ​ൽ​ത്ത് വി​ഭാ​ഗം ചെ​യ്ത​ത്. മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്പോ​ൾ ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​കു​ന്നി​ല്ല.
ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം കൈ​ക്കൂ​ലി വാ​ങ്ങി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി ലൈ​സ​ൻ​സ് ന​ല്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
കി​ണ​റും സെ​പ്റ്റി​ക് ടാ​ങ്കും ഒ​രു​മി​ച്ചു​ള്ള​തും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് ഒ​രു സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഹെ​ൽ​ത്ത് വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണ് ലൈ​സ​ൻ​സ് ന​ല്കു​ന്ന​ത്.
ക​ട​ക​ളി​ൽ​നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യാ​ൽ പോ​ലും കേ​സ് ഒ​തു​ക്കി തീ​ർ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ള്ള​താ​യി പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്തി​ൽ എ​ങ്ങും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. എ​ടാ​യ്ക്ക​ൽ വ​ള​വി​നു​സ​മീ​പം ദേ​ശീ​യ​പാ​ത മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​പോ​ലും മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന സം​ഭ​വം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. കാ​റ്റ​റിം​ഗ് സ​ർ​വീ​സു​കാ​ർ ക​നാ​ൽ അ​രി​കി​ലും റോ​ഡ​രി​കി​ലു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. ത​ച്ച​ന്പാ​റ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ്, വ​കു​പ്പു​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ല്കാ​ൻ ത​ച്ച​ന്പാ​റ വി​ക​സ​ന​വേ​ദി ഒ​രു​ങ്ങു​ക​യാ​ണ്.