ഡി ​എ​ഫ് ഒ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, June 15, 2019 10:40 PM IST
നെന്മാ​റ: കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം.​കി​ഴ​ക്ക​ഞ്ചേ​രി മ​ല​യോ​ര മേ​ഖ​യി​ൽ നി​ര​ന്ത​ര​മാ​യി കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക​സം​ഘം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെന്മാ​റ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ക​ണ​ച്ചി​പ​രു​ത, പാ​ല​ക്കു​ഴി, പ​നം​കു​റ്റി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട്ടാ​ന, പു​ലി, ക​ടു​വ തു​ട​ങ്ങി​യ​വ​യു​ടെ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​ണ്.​ഈ മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും ആ ​ന​കൂ​ട്ടം വി​ല​സു​ക​യാ​ണ്. ക​ണ​ച്ചി​പ​രു​ത ര​ജ​നീ​ഷി​ന്‍റെ തോ​ട്ട​ത്തി​ലെ നാ​ലാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​ക്കു​ക​യു​ണ്ടാ​യി.​ഇ​തി​നെ തു​ട​ർ​ന്ന് ര​ജ​നീ​ഷി​ന്‍റെ തോ​ട്ട​ത്തി​ന് സ​മീ​പം എ​ലി​ഫ​ന്‍റ് റി​പ​ല​ന്‍റ് സ്ഥാ​പി​ച്ചെ​ങ്കി​ലും അ​വി​ടെ​യൊ​ഴി​കെ മ​റ്റെ​ല്ലാ പ്ര​ദേ​ശ​ത്തും ആ​ന​യി​റ​ങ്ങു​ന്ന​ത് തു​ട​രു​ണ്ട്. ആ​ന​യി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ സോ​ളാ​ർ വേ​ലി​യു​ൾ​പ്പെ​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്നും, കാ​ർ​ഷി​ക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡി ​എ​ഫ് ഒ ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.​കെ.​ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​കെ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ​എം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി കെ .​ബാ​ല​ൻ, കൊ​ല്ല​ങ്കോ​ട് എ​രി​യാ സെ​ക്ര​ട്ട​റി കെ .​ര​മാ​ധ​ര​ൻ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, യു .​അ​സീ​സ്, ശാ​ലി​നി ക​റു​പ്പേ​ഷ്, സി .​സു​ദേ​വ​ൻ, പി .​എം .ക​ലാ​ധ​ര​ൻ, പി ​ഗം​ഗാ​ധ​ര​ൻ പ്ര​സം​ഗി​ച്ചു.