യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ട​ത്തി
Saturday, June 15, 2019 10:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് റീ​ജ​ണ​ൽ റ​ബ​ർ​ബോ​ർ​ഡ് ഓ​ഫീ​സി​ൽ​നി​ന്ന് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ എ.​വി​ജ​യ​ൻ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ മാ​ത്യു, അ​നി​ത എ​ന്നി​വ​ർ​ക്ക് നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​വ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി മ​ണ്ണാ​ർ​ക്കാ​ട് റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്കി. ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ സ​ന്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ചീ​ര​ക്കു​ഴി കു​ര്യാ​ക്കോ​സ് മെ​മ്മോ​റി​യി​ൽ അ​വാ​ർ​ഡ് ന​ല്കി. ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​ത​റ​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഈ​പ്പ​ച്ച​ൻ മാ​ച്ചാം​തോ​ട്, ടി.​കെ.​മു​ഹ​മ്മ​ദ് എ​ട​ത്ത​നാ​ട്ടു​ക​ര, മു​ഹ​മ്മ​ദ് അ​ല​ന​ല്ലൂ​ർ, ജോ​സ് പ​യ്യ​ന​ടം, ത​ങ്ക​ച്ച​ൻ തു​ണ്ട​ത്തി​ൽ, ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​വി​ജ​യ​ൻ, മാ​ത്യു, അ​നി​ത എ​ന്നി​വ​ർ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

പിജി ഡിപ്ലോമ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: സർ​ക്കാ​രി​നു കീ​ഴി​ലു​ള്ള കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ പോ​സ്റ്റ് ഗ്രാ​ഡ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഓ​ഡി​യോ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഫോ​ണ്‍: 04922 255061.