എ​ൽ​ഇ​ഡി ലൈ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾക്കെതിരെ നടപടിയെടുക്കണം
Saturday, June 15, 2019 10:40 PM IST
വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്ക്, ഓ​ട്ടോ​റി​ക്ഷ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി തീ​വ്ര​ത കൂ​ടി​യ എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​തി​രേ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി.
ഹെ​ഡ്ലൈ​റ്റി​ന്‍റെ തീ​വ്ര​ത​യി​ലാ​ണ് എ​തി​രേ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ലെ റോ​ഡു​പോ​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത​വി​ധ​മാ​ണ് ഹെ​ഡ്ലൈ​റ്റ് അ​ടി​ക്കു​ക. ലൈ​റ്റ് ഡിം ​അ​ടി​ക്കു​ന്ന​ത് ഇ​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യ ലൈ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ളെ​ല്ലാം അ​പ​ക​ട​ത്തി​ൽ​പെ​ടും. കാ​റു​ക​ളി​ലും ഇ​ത്ത​രം തീ​വ്ര​ത കൂ​ടി​യ ഹെ​ഡ്് ലൈറ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. നി​ര​പ​രാ​ധി​ക​ളെ അ​പ​ക​ട​ത്തി​ൽ ചാ​ടി​ക്കു​ന്ന ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടി ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണം.