ക​ർ​ഷ​ക​രു​ടെ പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ
Saturday, June 15, 2019 10:40 PM IST
കോ​യ​ന്പ​ത്തൂ​ർ: ക​ർ​ഷ​ക​രു​ടെ പ​രാ​തി​ക​ൾ കാ​ല​താ​മ​സം കൂ​ടാ​തെ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ക​ർ​ഷ​ക പ്ര​ശ്ന​പ​രി​ഹാ​ര യോ​ഗ​ത്തി​ലാ​ണ് നിേ​ർ​ദ​ശം.
നൊ​യ്യ​ൽ ന​ദി​യി​ലെ കു​നി​യ​മു​ത്തൂ​ർ, വെ​ള്ള​ല്ലൂ​ർ, സി​ങ്കാ​ന​ല്ലൂ​ർ, ഇ​രു​ക്കൂ​ർ, സൂ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ചെ​ക്ക്ഡാ​മു​ക​ളി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ഡാ​മു​ക​ൾ ഉ​ട​നെ ശ​രി​യാ​ക്കി വെ​ള്ളം സം​ഭ​രി​ച്ചു​വ​യ്ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം.
കൂടാതെ വെ​ള്ളം സം​ഭ​രി​ച്ച രീ​തി​യെ​പ്പ​റ്റി ഗ്രാ​മ​ങ്ങ​ളി​ലു​ള്ള ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​ഴ​വെ​ള്ള​സം​ഭ​ര​ണം, ഭൂ​ഗ​ർ​ഭ​ജ​ല​നി​ര​പ്പ് വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ധി​ക ഉൗ​ന്ന​ൽ ന​ല്ക​ണ​മെ​ന്നും പൊ​ള്ളാ​ച്ചി, മ​ധു​ക്ക​രൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​വ​ച്ചു.