മണ്ണിടിച്ചിൽ: ക​നാ​ൽ​ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി
Saturday, June 15, 2019 10:40 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ചി​ന്ന​മൂ​ല​ത്ത​റ അ​ങ്ക​രാ​ത്ത് ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന​തു പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. കൊ​ഴി​ഞ്ഞാ​ന്പാ​റ- നാ​ട്ടു​ക​ൽ പ്ര​ധാ​ന​പാ​ത​യി​ലു​ള്ള പാ​ല​ത്തി​നു സ​മീ​പ​ത്ത് മു​പ്പ​തു​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന​ത്.
ക​നാ​ലി​നോ​ടു ചേ​ർ​ന്ന പോ​ക്ക​റ്റ് റോ​ഡി​ലും ഒ​രു മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ജ​ല​ത്തി​ലും ക​ഴി​ഞ്ഞ​മാ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലു​മാ​ണ് മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ​ത്.
മ​ഴ ശ​ക്ത​മാ​യാ​ൽ മ​ണ്ണി​ടി​ച്ചി​ൽ കൂ​ടു​ത​ലാ​കു​മെ​ന്ന​തി​നാ​ലാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
നി​ല​വി​ൽ ക​നാ​ൽ റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​തി​ന​ഞ്ച​ടി​യോ​ളം താ​ഴ്ച​യു​ള്ള ക​നാ​ൽ പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​യും റോ​ഡും പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.