മി​നി​സി​വി​ൽ സ്റ്റേ​ഷ​നു​മു​ന്നി​ൽ സ്വ​കാ​ര്യ ബ​സ് പാ​ർ​ക്കിം​ഗ്; ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി
Saturday, June 15, 2019 10:40 PM IST
ചി​റ്റൂ​ർ: ക​ച്ചേ​രി​മേ​ട് മി​നി​സി​വി​ൽ സ്റ്റേ​ഷ​നു​മു​ന്നി​ലെ സ്വ​കാ​ര്യ ബ​സ് പാ​ർ​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്ന​താ​യി പ​രാ​തി. അ​ഞ്ചാം​മൈ​ൽ, ക​ല്യാ​ണ​പേ​ട്ട, ന​റ​ണി, വാ​ക്കി​നി​ച്ച​ള്ള, കോ​ര​യാ​ർ​ച​ള്ള, ക​ന്നി​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ചി​കി​ത്സ​യ്ക്കാ​യി വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​രും ഏ​റെ​നേ​രം കു​രു​ക്കി​ൽ അ​ക​പ്പെ​ടാ​റു​ണ്ട്.
വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ബ​സ് പാ​ർ​ക്കിം​ഗ് പാ​ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ​യും താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യും പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ചി​റ്റൂ​രി​ലെ​ത്തി തി​രി​ച്ചു​പോ​കു​ന്ന പ​തി​ന​ഞ്ചോ​ളം ബ​സു​ക​ളാ​ണ് ഇ​വി​ടെ സ്ഥി​ര​മാ​യി പാ​ർ​ക്കിം​ഗ് ചെ​യ്യു​ന്ന​ത്. പാ​ർ​ക്കിം​ഗി​ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്ലെ​ന്ന ന്യാ​യ​മാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.
ക​ച്ചേ​രി​മേ​ട്ടി​ൽ​നി​ന്നും ഇ​രു​പ​തു​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​നു​മു​ന്നി​ൽ ബ​സു​ക​ൾ മാ​റ്റി​നി​ർ​ത്താ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു​വെ​ങ്കി​ലും ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു തി​രി​യു​ന്ന വ​ഴി​യി​ൽ ചെ​റി​യ​മ​രം നി​ല്ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
ഇ​തു മു​റി​ച്ചു​മാ​റ്റാ​ൻ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ന​ഗ​ര​സ​ഭ​യ്ക്കും നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും മ​രം​മു​റി​ക്കു​ന്ന​തി​നു പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രു​ന്നു.
ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മ​രം​മു​റി​ക്കാ​നെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു​വ​ത്രേ.
ഒ​രു​വ​ർ​ഷം​മു​ന്പ് എ​ടു​ത്ത തീ​രു​മാ​നം ഇ​നി​യും ന​ട​പ്പി​ലാ​ക്കാ​നാ​കാ​തെ നീ​ണ്ടു​പോ​കു​ന്ന​തി​ൽ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം വ​ർ​ധി​ക്കു​ക​യാ​ണ്.