മ​ല്ലീ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ൽ ഭൂ​മി​പൂ​ജ​യും സ്ഥാ​ന​നി​ർ​ണ​യ​വും ന​ട​ത്തി
Saturday, June 15, 2019 10:40 PM IST
അ​ഗ​ളി: ചെ​മ്മ​ണ്ണൂ​ർ മ​ല്ലീ​ശ്വ​ര​ക്ഷേ​ത്ര​ത്തി​ൽ ഉൗ​ട്ടു​പു​ര, ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഭൂ​മി​പൂ​ജ​യും സ്ഥാ​ന​നി​ർ​ണ​യ​വും ന​ട​ത്തി. അ​ഗ​ളി അ​യ്യ​പ്പ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ജ​യ​ദേ​വ​ശ​ർ​മ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
മ​ല്ലീ​ശ്വ​ര​ക്ഷേ​ത്രം പ്ര​ധാ​ന​പൂ​ജാ​രി എം.​ഈ​ശ്വ​ര​ൻ കൊ​ല്ലം​ക​ട​വ്, മ​രു​ത​ൻ പൂ​ജാ​രി ചെ​മ്മ​ണൂ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ദോ​ണി​ഗു​ണ്ട് ഉ​ടു​ന്പി​ശേ​രി​ൽ പ്ര​ഭാ​ക​ര​ൻ ആ​ചാ​രി സ്ഥാ​ന​നി​ർ​ണ​യം ന​ട​ത്തി. ര​ണ്ടു​കോ​ടി​യോ​ഇം രൂ​പ ചെ​ല​വി​ലാ​ണ് പ​തി​ന​യ്യാ​യി​രം ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ൽ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ഉൗ​ട്ടു​പു​ര​യും ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കു​ന്ന​ത്. ഭാ​ര​വാ​ഹി​ക​ളാ​യ ന​ഞ്ച​ൻ​മൂ​പ്പ​ൻ, ആ​ർ.​ര​ങ്ക​ൻ അ​ബ്ബ, കെ.​ബാ​ബു ആ​ന​വാ​യ്, കെ.​സോ​മ​ൻ, ഉ​ണ്ണി​ക​ഷ്ണ​ൻ, ജ്യോ​തി​മ​ണി, വെ​ള്ളി​ങ്കി​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.