കു​ടി​യൊ​ഴി​പ്പി​ച്ച പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Sunday, June 16, 2019 11:23 PM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം വെ​ള്ള​പ്പ​ന​യി​ൽ കു​ടി​യൊ​ഴി​പ്പി​ച്ച പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​ൻ ഇ​ട​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ. സം​സ്ഥാ​ന ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച് ഇ​വ​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ലാ​ണ് വൈ​ദ്യു​തി​യു​ണ്ടാ​യി​രു​ന്ന വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ ഒ​ഴി​പ്പി​ച്ച​ത്.
ര​ണ്ടു​വ​ർ​ഷം​മു​ന്പ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ കു​ടി​യൊ​ഴി​പ്പി​ച്ച് സ്ഥ​ല​ത്ത് ഫ്ളാ​റ്റ് നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു. ഒ​രു​വ​ർ​ഷ​മാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് താ​മ​സ​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഒൗ​ദാ​ര്യ​ത്തി​ൽ പ​ത്തോ​ളം കു​ടി​ലു​ക​ൾ​കെ​ട്ടി​യാ​ണ് നി​ല​വി​ൽ ഇ​വ​ർ ക​ഴി​യു​ന്ന​ത്.
വ​യ​ൽ​വ​ര​ന്പു​ക​ളി​ൽ കെ​ട്ടി​യ ഈ ​ഓ​ല​പ്പു​ര​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ അ​ഞ്ചു​കു​ടും​ബ​ങ്ങ​ൾ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.
ബാ​ക്കി​യു​ള്ള അ​ഞ്ചു​വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ക​യും വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മാ​ണ്.
ത​ക​ർ​ന്ന ഓ​ല​പ്പു​ര​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ ചെ​റി​യ ധ​ന​സ​ഹാ​യം ന​ല്കി​യെ​ങ്കി​ലും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ കു​ടി​ലു​ക​ളി​ൽ ത​ണു​ത്തു വി​റ​ച്ചു​ക​ഴി​യു​ന്ന​ത് ദ​യ​നീ​യ കാ​ഴ്ച​യാ​ണ്.
സ്ഥ​ലം ഇ​ട​യ്ക്കി​ടെ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ ഫ്ളാ​റ്റ് നി​ർ​മാ​ണം ഉ​ട​നേ തു​ട​ങ്ങു​മെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലുംഇതിനുള്ള ന​ട​പ​ടി​ക​ൾ മാ​ത്രം അധികൃതരി ൽനിന്നുംഉ​ണ്ടാ​കു​ന്നി​ല്ല.