കാട്ടാനശല്യം: വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ​വേ​ലി നി​ർ​മാ​ണം തു​ട​ങ്ങി
Tuesday, June 18, 2019 10:54 PM IST
വ​ട​ക്ക​ഞ്ചേ​രി: എ​ട്ടു​മാ​സ​ത്തോ​ള​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​നം​ങ്കു​റ്റി താ​മ​ര​പ്പി​ള്ളി ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ​വേ​ലി നി​ർ​മാ​ണം തു​ട​ങ്ങി. താ​മ​ര​പ്പി​ള്ളി​യി​ൽ​നി​ന്നും തു​ട​ങ്ങി ഒ​ള​ക​ര​വ​രെ നാ​ല​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ പ​ണി​ക​ൾ ര​ണ്ടാ​ഴ്ച​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി ചാ​ർ​ജ് ചെ​യ്യാ​നാ​കു​മെ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ണി ചെ​റു​നി​ലം പ​റ​ഞ്ഞു.മു​ൻ​മ​ന്ത്രി കെ.​ഇ.​ഇ​സ്മ​യി​ൽ ഇ​ട​പ്പെ​ട്ട് വ​നം​മ​ന്ത്രി രാ​ജു​വു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് ഇ​വി​ടെ സോ​ളാ​ർ​വേ​ലി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

വ​നം​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. താ​മ​ര​പ്പി​ള്ളി, പൂ​ണി, ക​ണി​ച്ചി​ക്കാ​ട്ട്, കു​ന്നേ​ൽ (സേ​വി​യ​ർ ആ​ൻ​ഡ് ക​ന്പ​നി), 60 എ​സ്റ്റേ​റ്റ്, തേ​വ​ർ​ക്കാ​ട് എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ എ​സ്റ്റേ​റ്റു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലൂ​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നാ​ണ് വേ​ലി​നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. പാ​റ​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഡ്രി​ൽ ചെ​യ്താ​ണ് പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​തി​ർ​ത്തി​യി​ലെ കാ​ടു​വെ​ട്ട​ൽ പ​ണി​ക​ൾ അ​ത​ത് തോ​ട്ടം ഉ​ട​മ​ക​ൾ ത​ന്നെ ന​ട​ത്തും.വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള റ​ബ​ർ എ​സ്റ്റേ​റ്റു​ക​ളി​ലേ​ക്കി​റ​ങ്ങി അ​തു​വ​ഴി​യാ​ണ് ആ​ന​ക്കൂ​ട്ട​ങ്ങ​ൾ ഒ​ന്നും ര​ണ്ടും കി​ലോ​മീ​റ്റ​ർ താ​ഴെ​യു​ള്ള മ​റ്റു കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വി​ള​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത്.

മു​ന്പൊ​ന്നും ആ​ന​യി​റ​ങ്ങാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ ആ​ന​ക്കൂ​ട്ട​ങ്ങ​ൾ കാ​ടി​റ​ങ്ങി​വ​രു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​ന​യി​റ​ങ്ങാ​ത്ത പ​നം​ങ്കു​റ്റി ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. നാ​ല​ര​കി​ലോ​മീ​റ്റ​ർ ദൂ​രം സോ​ളാ​ർ​വേ​ലി നി​ർ​മി​ച്ചാ​ൽ പ​നം​ങ്കു​റ്റി, താ​മ​ര​പ്പി​ള്ളി, ക​ണി​ച്ചി​പ്പ​രു​ത, കൈ​ത​യ്ക്ക​ൽ ഉ​റ​വ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​ന​യി​റ​ങ്ങു​ന്ന​ത് ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് ക​ണ​ക്കൂ​കൂ​ട്ടു​ന്ന​ത്.

ഒ​ള​ക​ര​യി​ൽ​നി​ന്നും പാ​ല​ക്കു​ഴി വ​രെ​യും വ​നാ​തി​ർ​ത്തി​യി​ൽ വേ​ലി സ്ഥാ​പി​ക്ക​ണം. ഇ​വി​ടെ കു​റ​ച്ചു​ഭാ​ഗ​ത്ത് വേ​ലി​യു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി യ​ഥാ​സ​മ​യം ന​ട​ക്കാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല.