ക്വാ​റി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം: പ​രാ​തി​യി​ൽ അ​ധി​കൃ​ത​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന
Tuesday, June 18, 2019 10:54 PM IST
വ​ട​ക്ക​ഞ്ചേ​രി:​ കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് വി​ല്ലേ​ജി​ൽ​പ്പെ​ട്ട കൊ​ന്ന​യ്ക്ക​ൽ​ക​ട​വ് പ്ര​ദേ​ശ​ത്ത് ക്വാ​റി​ക​ൾ ആ​രം​ഭി​ക്കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ട്രി​ബ്യൂ​ണ​ലി​ലേ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി മൈ​നി​ങ്ങ് & ജി​യോ​ള​ജി ,ഭൂ​ജ​ല​വ​കു​പ്പ്, പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ഡ്, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ് തു​ട​ങ്ങി​യ​വ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നു.

ഏ​റേ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ കൊ​ന്ന​ക്ക​ൽ​ക്ക​ട​വി​ൽ ക്വാ​റി​ക​ൾ വ​രു​ന്ന​തോ​ടെ പ്ര​ദ്ദേ​ശ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക സ​ന്തു​ല​നാ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ക​യും മ​ല​യി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും​പോ​ലെ ആ ​പാ​യ​ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ തൊ​ട്ട് താ​ഴെ​യാ​ണ് ക്വാ​റി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ ഇ​വി​ടം കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം കൂ​ടി​യാ​ണ്. പ്ര​ദേ​ശ​ത്തി​ന്‍റെ ന​ഷ്ട​പ്പെ​ട്ട സ്വാ​ഭാ​വി​ക പ​രി​സ്ഥി​തി തി​രി​ച്ചു കൊ​ണ്ട് വ​രു​വാ​ൻ ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ നീ​ർ​ത്ത​ട പ​ദ്ധ​തി​ക​ളും ഇ​വി​ടെ ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​ക്കാ​ർ പ​റ​ഞ്ഞു.​ക്വാ​റി​ക​ൾ തു​ട​ങ്ങി പാ​റ​ക​ൾ പി​ള​ർ​ത്താ​നാ​യി ഉ​ഗ്ര​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ അ​ത് മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക വി​ള​ക​ളേ​യും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​ത​വും അ​വ​താ​ള​ത്തി​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​ള്ള​ത്.