മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​താ എച്ച്എസ്എസ് പു​ര​സ്കാ​ര നി​റ​വി​ൽ
Tuesday, June 18, 2019 10:54 PM IST
മം​ഗ​ലം​ഡാം: ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പു​ര​സ്കാ​ര നി​റ​വി​ൽ. ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തി​നും എ​സ് എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തി​നു​മു​ള്ള ട്രോ​ഫി​ക​ൾ സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​രു വി​ഭാ​ഗ​ത്തി​ലും വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​രും ലൂ​ർ​ദ്്മാ​താ ത​ന്നെ.
എ​സ്എ​സ് എ​ൽ​സി വി​ഭാ​ഗ​ത്തി​നു​ള്ള പു​ര​സ്കാ​രം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സും പ്ല​സ് ടു​വി​നു​ള്ള പു​ര​സ്കാ​രം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, സീ​നി​യ​ർ അ​ധ്യാ​പി​ക പ്രീ​തി രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഐ.​സി​ദ്ദി​ക് എ​ന്നി​വ​ർ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി. യോ​ഗ​ത്തി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.